കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയോട് മോശമായി പെരുമാറ്റം; ഹാസ്യതാരം ബിനു ബി. കമാല്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ബിനു ബി കമാല്‍ (40) അറസ്റ്റില്‍.

ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് നിലമേലിലേക്ക് യാത്രചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

21കാരിയായ കൊല്ലം കടയ്ക്കല്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് വട്ടപ്പാറ ജംഗ്ഷനില്‍ ബസ് നിര്‍ത്തി. അപ്പോള്‍ പ്രതി ബസില്‍നിന്ന് ഇറങ്ങി ഓടി. സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ശീമുളമുക്കില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

spot_img

Related news

മഴ ശക്തമായേക്കും; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റിന് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

തൃശൂർ മൃഗശാലയിലെ കടുവയെ കൂട്ടിൽ ചത്തനിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ മൃഗശാലയിലെ കടുവ ചത്തു. ഹൃഷിരാജ് എന്ന ആൺ കടുവയാണ് ചത്തത്....

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഐഎം പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ

പാലക്കാട് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഐഎം പ്രവർത്തകൻ തൂങ്ങിമരിച്ചു. പടലിക്കാട് സ്വദേശി...

പി.വി അൻവറിന് ഇഡി കുരുക്ക്; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് നൽകും

തിരുവനന്തപുരം: മുൻ എംഎൽഎ പി.വി അൻവറിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 98,451 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും; 2261 പത്രിക തള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ...