പ്രാവിനെ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടിയില്‍ പ്രാവിനെ പിടിക്കാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുവള്ളൂര്‍ മൂച്ചിക്കല്‍ കാരാടന്‍ മുസ്തഫ– മൈമൂന എന്നിവരുടെ മകന്‍ സല്‍മാനുല്‍ ഫാരിസ് (18) ആണ് മരിച്ചത്. പുകയൂര്‍ പോസ്റ്റ് ഓഫിസ് കെട്ടിടത്തിലാണ് സംഭവം. പുകയൂര്‍ അങ്ങാടിയിലെ പികെ ഫ്രൂട്‌സ്, ചിക്കന്‍ കടയിലെ ജീവനക്കാരനാണ് സല്‍മാന്‍ ഫാരിസ്. ഇതോടൊപ്പം പ്രാവിനെയും വളര്‍ത്തുന്നുണ്ട്. കാണാതായ പ്രാവിനെ തൊട്ടടുത്ത കെട്ടിടത്തില്‍ കണ്ടപ്പോള്‍ അതിനെ പിടിക്കാന്‍ കയറിയതായിരുന്നു.

ഇതിനിടെ വൈദ്യുത ലൈന്‍ കഴുത്തില്‍ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. ട്രാന്‍സ്‌ഫോമറില്‍ നിന്ന് പോകുന്ന ലൈനാണ്. പള്ളിയില്‍ നിന്നിറങ്ങുന്നവരാണ് താഴെ വീണ നിലയില്‍ കണ്ടത്. ഉടനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍ : സഫ്‌വാന്‍, സഹീര്‍, സിനാന്‍. കബറടക്കം ഇന്ന് പാലപ്പെട്ടി പാറ കൊയപ്പ ചിനക്കല്‍ ജുമാ മസ്ജിദില്‍.

spot_img

Related news

‘മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’; ആവശ്യവുമായി യൂത്ത് ലീഗ്

മലപ്പുറം ജില്ലാ വിഭജനം വീണ്ടും സജീവ ചർച്ചയാക്കി മുസ്ലിം യൂത്ത് ലീഗ്....

മുഖ്യമന്ത്രിയെ ഫലം വന്ന ശേഷം തീരുമാനിക്കാം”; പിണറായിക്ക് മുൻതൂക്കമില്ലെന്ന് മുരളീധരൻ

തൊഴിലാളികൾക്ക് വേണ്ടി ശക്തമായി വാദിച്ച സംസ്ഥാനമാണ് കേരളമെന്ന് കെ മുരളിധരൻ പറഞ്ഞു...

മസ്തിഷ്കജ്വരം: ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശിനി ആര്യ അന്തരിച്ചു

കേരളത്തിൽ വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ ആണ്...

ആ കാത്തിരിപ്പ് കണ്ണീരിലവസാനിച്ചു; കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

പൂവച്ചലിൽ നായയുടെ താണ്ഡവം; മൂന്ന് വാർഡുകളിൽ ആക്രമണം, വളർത്തുമൃഗങ്ങളെയും കടിച്ചു കീറി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്ക്. പൂവച്ചലിലാണ് തെരുവുനായ...