പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ രാജ്യവ്യാപക റെയ്ഡ്; കേരളത്തില്‍ 13 നേതാക്കള്‍ കസ്റ്റഡിയില്‍

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ റെയ്ഡ്. ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം,ദേശീയ സെക്രട്ടറി നസറുദീന്‍ എളമരം എന്നിവര്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയത്. 70 കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡ്.പുലര്‍ച്ചെ വരെ തുടര്‍ന്നു. പലസ്ഥലത്തും രാവിലെയും റെയ്ഡ് തുടരുകയാണ്. സംസ്ഥാനത്തുനിന്ന് 13 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍, ദേശീയ കൗണ്‍സില്‍ അംഗം . പി. കോയ തുടങ്ങിയവര്‍ കസ്റ്റഡിയില്‍ എടുത്തവരില്‍ ഉള്‍പ്പെടുന്നു. സിആര്‍പിഎഫ് സുരക്ഷയോടെ ആയിരുന്നു റെയ്ഡ്.

spot_img

Related news

ദേശീയപാത 66; നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

നാട്ടിക: ദേശീയപാത 66-ൽ തൃശൂർ ജില്ലയിലൂടെയുള്ള യാത്രയ്ക്ക് നാളെ മുതൽ ടോൾ...

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൽപ്പറ്റ: റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി...

ശബരിമല ഭക്തരെ തടയാൻ പാടില്ല; സഹാനുഭൂതിയോടെ പെരുമാറണമെന്ന് ആഭ്യന്തരമന്ത്രിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

ബിജെപി നേതാവിന്റെ നിയമനം വിവാദമായി; സിമെറ്റ് സീനിയർ സൂപ്രണ്ട് രതീഷ് ആർ നായരെ പുറത്താക്കാൻ മന്ത്രിയുടെ നിർദ്ദേശം!

തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ...

ആലുവയിൽ എൻഎഡി ജീവനക്കാരനെതിരെ പൊലീസ് കേസ്

ആലുവ: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു....