കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യം; ചികിത്സ ഉറപ്പാക്കുമെന്ന് പിതാവും ഭാര്യയും സത്യവാങ്മൂലം നല്‍കണം.കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന കേസില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ എസ്.എന്‍ പാര്ക്കിന് സമീപത്ത് വെച്ചാണ് കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത കാട്ടിയത്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തൃശ്ശൂര്‍ എസ്.എന്‍ പാര്ക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നടന് നഗ്നത പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികള്‍ മാതാപിതാക്കളെ.വിവരം അറിയിച്ചു. എന്നാല്‍, പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.പിന്നീട് പൊലീസില്‍ പരാതി നല്കി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു.കാറിനെ കുറിച്ച് ലഭിച്ച സൂചനകള്‍ നിര്‍ണായകമായി.സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.ശ്രീജിത്ത് രവി മുമ്പും കുട്ടികളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന് കേസുണ്ടായിരുന്നു