വളാഞ്ചേരി: പൂക്കാട്ടിരിയില്‍ കഴിഞ്ഞ ദിവസം കാണാതായ കുട്ടിയെ കണ്ടെത്തി.മൂന്നാക്കല്‍ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ഏഴു വയസ്സുക്കാരനെയാണ് ഇതേ അപ്പര്ട്ട്മെന്റില്
താമസിച്ചിരുന്ന ഷിനാസ് എന്ന യുവാവ് തട്ടിക്കൊണ്ടുപോയത്.
ചൊവ്വാഴ്ച രാത്രി 9 മണിക്ക് അപ്പാര്‍ട്ട്മെന്റിന്റെ മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു.മൂന്നാക്കല്‍ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ഏഴു വയസ്സുക്കാരനെയാണ് ഇതേ അപ്പര്ട്ട്മെന്റില് താമസിച്ചിരുന്ന ഷിനാസ് എന്ന യുവാവ് തട്ടിക്കൊണ്ടുപോയത്.കുട്ടിയെയും യുവാവിനെയും കൊടുങ്ങല്ലൂരിലെ ബന്ധുവീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് രാത്രിയില്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.സി സി ടി വി പ്രദേശത്ത് ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു.പ്രതിയെ
കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തു.