കുറ്റിപ്പുറത്ത് വിദ്യാര്‍ഥിക്ക് തുടര്‍ച്ചയായി മൂന്നു ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെച്ചതായി പരാതി

കുറ്റിപ്പുറം : മൂടാല്‍ എം.എം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ മൂന്നുതവണ കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ചത്. കുത്തിവെപ്പ് എടുത്തതിനുശേഷം തൊട്ടടുത്ത നിരീക്ഷണമുറിയില്‍ വിശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ഒരു
വിദ്യാര്‍ഥിയാണ് മൂന്നുതവണ കുത്തിവെപ്പെടുത്ത വിഷയം ഉന്നയിച്ചത്. മൂന്നുതവണ കുത്തിവെപ്പെടുക്കുന്നത് ഈ കുട്ടി കണ്ടിരുന്നു. വീട്ടിലെത്തി വിവരമറിയിച്ചതോടെ രക്ഷിതാക്കള്‍
കുട്ടിയെയും കൂട്ടി താലൂക്ക്ആശുപത്രിയിലെത്തി മെഡിക്കല്‍ സൂപ്രണ്ടിനും കുറ്റിപ്പുറം പോലീസിലും പരാതിനല്‍കി. കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ ഒരുദിവസത്തെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.

spot_img

Related news

“താനൂരില്ല, ലക്ഷ്യം തിരൂർ”; പിണങ്ങി മാറി മന്ത്രി അബ്ദുറഹിമാൻ, സി.പി.ഐ.എം സ്ഥാനാർത്ഥി പട്ടികയിൽ അഴിച്ചുപണിക്ക് സാധ്യത

മലപ്പുറം: സിപിഐഎമ്മിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടിടങ്ങളില്‍ മാറ്റം വരാന്‍ സാധ്യത. താനൂരില്‍...

മിണ്ടാപ്രാണിക്ക് ജീവൻ നൽകാൻ കിണറ്റിലിറങ്ങി; മലപ്പുറത്ത് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം: കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെ മുതുവല്ലൂര്‍ വെട്ടുകാട് രണ്ട് ഇതരസംസ്ഥാന...

കോട്ടക്കലിൽ വീണ്ടും കാൽപ്പന്താരവം; അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ലോഗോ പ്രകാശനം ചെയ്തു

17-ാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം...

കളിച്ചുചിരിച്ചു നടന്ന അബാൻ ഇനിയില്ല; തിരൂരിൽ അഞ്ചു വയസ്സുകാരന്റെ മരണം വിശ്വസിക്കാനാവാതെ നാട്

തിരൂർ: നടുവിലങ്ങാടിയിൽ അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. നടുവിലങ്ങാടി കെ.പി മുഹമ്മദ്...

ചായ കിട്ടിയില്ല; നിലമ്പൂരിൽ മക്കളുടെ മുന്നിലിട്ട് മരുമകളെ വെട്ടിക്കൊന്ന് ഭർതൃമാതാവ്!

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനിൽ...