അന്താരാഷ്ട്ര വനിത ദിനത്തില്‍ വനിതകള്‍ക്ക് സൗജന്യയാത്രയൊരുക്കി മെട്രോ

കൊച്ചി: അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് 8 ന് കൊച്ചി മെട്രോയില്‍ വനിതകള്‍ക്ക് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനുകളില്‍ നിന്ന് ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് അന്നേ ദിവസം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ ആകര്‍ഷകമായ മത്സരങ്ങളും വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ, മഹാ ശിവരാത്രി പ്രമാണിച്ചും കൊച്ചി മെട്രോ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. നാളെ രാത്രിയും മറ്റന്നാള്‍ വെളുപ്പിനുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. നാളെ പേട്ടയില്‍ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാകും.

മറ്റന്നാള്‍ വെളുപ്പിന് 4.30 മുതല്‍ പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. ആലുവ മെട്രോ സ്റ്റേഷന് തൊട്ടടടുത്തുള്ള മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ എത്തുന്നവര്‍ക്ക് വന്നുപോകാനുള്ള സൗകര്യത്തിനാണ് കൊച്ചി മെട്രോ പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തുന്നത്.

spot_img

Related news

കൽപ്പറ്റ ടൗൺഷിപ്പ് ഒരുങ്ങി; ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് സ്വന്തം വീട്

ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ...

നവഗ്രഹ ഹോട്ടലിൽ വൻ അഗ്നിബാധ; തലനാരിഴയ്ക്ക് ഒഴിവായത് വലിയ ദുരന്തം

കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി -...

പേരിന് മാത്രം മെഡിക്കൽ കോളേജ്; അടിയന്തര ചികിത്സയ്ക്ക് ഇന്നും ഇതര ജില്ലകളെ ആശ്രയിച്ച് പാലക്കാട്ടുകാർ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ ഏ​ക സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ഗ​ര​ത്തി​ന് സ​മീ​പം യാ​ക്ക​ര​യി​ൽ...

മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട; ബസ് യാത്രക്കാരനിൽ നിന്ന് 31 ലക്ഷം രൂപ പിടികൂടി, കൊടുവള്ളി സ്വദേശി അറസ്റ്റിൽ

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. ബസ് യാത്രക്കാരനിൽ നിന്ന്...

മൊബൈൽ കെണികളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ‘ഡി ഡാഡ്’; മലപ്പുറത്ത് തുടക്കമായി

മലപ്പുറം: കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും ഓൺലൈൻ ആസക്തികളും തടയുന്നതിനായി...