മമ്പാട്: വീട്ടിലെ കിടപ്പുമുറിയിൽനിന്ന് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. നടുവത്ത് തങ്ങൾ പടിയിൽ മമ്പാട് പഞ്ചായത്ത് ഓഫിസ് ജീവനക്കാരൻ ബാബു രാജന്റെ വീട്ടിൽ നിന്നാണ് 2 ദിവസങ്ങളിലായി 7 പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടിയത്. വെള്ളിവരയന്റെ കുഞ്ഞുങ്ങളാണ്.
വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഇആർഎഫ് ഷഹബാൻ മമ്പാട് വ്യാഴാഴ്ച 6 പാമ്പിൻകുഞ്ഞുങ്ങളെ പിടിച്ചു. ഇന്നലെ ഒന്നിനെക്കൂടി കിട്ടി. ശുചിമുറിയിൽനിന്നു മലിനജലം ഒഴുക്കുന്ന കുഴിയിൽ എങ്ങനെയോ അകപ്പെട്ട പാമ്പ് മുട്ടയിട്ട് വിരിഞ്ഞുണ്ടായതാണെന്നാണു നിഗമനമെന്നു ഷഹബാൻ പറഞ്ഞു. വിഷമില്ലാത്ത ഇനമാണ്. ഇവയെ വനംവകുപ്പിനു കൈമാറി.




