ദിയയുടെ സ്ഥാപനത്തില്‍ നിന്ന് തട്ടിയത് 66 ലക്ഷം, തട്ടിയെടുത്ത പണം കൊണ്ട് സ്വര്‍ണവും വാഹനങ്ങളും വാങ്ങി; ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മൂന്ന് ജീവനക്കാരികളടക്കം നാല് പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കി. ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരാണ് പ്രതികൾ. വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതിചേര്‍ത്തു.

ക്യു ആർ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് എന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. തട്ടിയെടുത്ത പണം കൊണ്ട് സ്വര്‍ണവും വാഹനങ്ങളും വാങ്ങിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികൾ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കൃഷ്‌ണകുമാർ ജീവനക്കാരികളെ തട്ടികൊണ്ടുപോയെന്ന കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. കൃഷ്ണകുമാറിനെതിരെ ജീവനക്കാരികളാണ് പരാതി നൽകിയത്. പരാതിയിൽ കഴമ്പില്ലെന്നും പൊലീസ് പറയുന്നു.

വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നിവരും വിനിതയുടെ ഭർത്താവ് ആദർശുമാണ് പ്രതികൾ. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. രണ്ടു വർഷം കൊണ്ടാണ് പണം തട്ടിയെടുത്തത്.

spot_img

Related news

‘ശബരിമല അന്നദാന മെനുവിൽ മാറ്റം, ഇനിമുതൽ ഭക്തർക്ക് കേരളീയ സദ്യ നൽകും’: തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല സന്നിധാനത്തെ അന്നദാന മെനുവിൽ മാറ്റം. ഭക്തർക്ക് കേരളീയ സദ്യ നൽകും....

നടിയെ ആക്രമിച്ച കേസ്; ഡിസംബര്‍ എട്ടിന് വിധി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8 ന് കോടതി...

ഇന്നും കനത്ത മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളി‍ൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...

ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയെന്ന കേസ്; നിലമ്പൂർ സ്വദേശിക്ക് തൂക്കുകയർ

ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിൽ...

‘കുഞ്ഞ് വേണം, ഗർഭനിരോധന ഗുളിക കഴിക്കരുത്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ രാഹുലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും...