പാലക്കാട്: ഷൊര്‍ണൂരില്‍ നാട്ടുകാരുടെ ജീവനും കൃഷിക്കും ഭീഷണിയാണെന്ന് കണ്ടെത്തിയ 42 പന്നികളെ വെടിവെച്ച് കൊന്നു. നഗരസഭയിലെ ഒന്നാംവാര്‍ഡായ കണയം വെസ്റ്റിലെ ജനവാസപ്രദേശങ്ങളില്നിന്നാണ് പന്നികളെ വെടിവെച്ച് കൊന്നത്. വനംവകുപ്പ് പാനലിലുള്ള ഒമ്പത് തോക്ക് ലൈസന്‍സികളാണ് പന്നികളെ കൊന്നത്. ഒരു പ്രദേശത്ത് നിന്നു ഇത്രയധികം പന്നികളെ കൊന്നത് ആദ്യമായാണെന്ന് വേട്ടക്ക് നേതൃത്വം നല്കിയവര് പറഞ്ഞു.