4 വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

നെല്ലായില്‍ ഓണത്തിന് മാതൃ സഹോദരന്റെ വീട്ടില്‍ എത്തിയ നാല് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. ആളൂര്‍ കല്ലറക്കല്‍ നിക്‌സന്റെ മകന്‍ ആരോണ്‍(4) ആണ് മരിച്ചത്. ആനന്ദപുരത്ത് പൊഴെലിപറമ്പില്‍ മാക്‌സന്റെ വീട്ടില്‍ വെച്ചായിരുന്നു അപകടം. തിരുവോണ ദിവസം വൈകിട്ടായിരുന്നു സംഭവം.

വീട്ടിലെത്തിയ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കിണറ്റില്‍ വീണു കിടക്കുന്നത് കണ്ടത്. കിണറിന്റെ അടുത്ത് നിന്ന് കളിക്കുന്നതിനിടെ കാല്‍ തെറ്റി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇരിഞ്ഞാലക്കുടയില്‍ നിന്ന് അഗ്‌നി രക്ഷ സേനയെത്തി കുട്ടിയെ പുറത്തെടുത്ത് പുതുക്കാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പുതുക്കാട് പൊലീസ് കേസെടുത്തു.

spot_img

Related news

പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ്...

സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഉച്ചയ്ക്ക് ഒരു മണിവരെ 38 ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക്...

‘തൂഫാൻ’ രണ്ടാം ഘട്ടത്തിലേക്ക്; വാർഡുകൾ തോറും ജനജാഗ്രത സമിതികൾ രൂപീകരിക്കും

മലപ്പുറം: ലഹരിക്കെതിരായ ആഭ്യന്തര വകുപ്പിന്റെ ‘തൂഫാൻ ദ നാർകോ ഹണ്ട്’ രണ്ടാം...

സ്ഥലം എഴുതിനൽകിയില്ലെന്ന വിരോധത്തിൽ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മകൾ

കൊല്ലം: സ്ഥലം എഴുതി നല്‍കത്തനിനെ തുടര്‍ന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം...

മികച്ച പ്രവർത്തനങ്ങൾ; പൊലീസിനും പൊതുജനങ്ങൾക്കും ആദരം

പൊലീസിന്റെയും പൊതുജനങ്ങളുടെയും മികച്ച ഇടപെടലുകൾക്ക് ആദരവുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്....