‘പിണറായി സർക്കാരിനെതിരെ 3 കോടി 56 ലക്ഷം വരുന്ന മലയാളികളുടെ പ്രതിഷേധം, 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് നിലമ്പൂരിനെ തിരിച്ചുപിടിക്കാൻ പോവുകയാണ്’: വി.എസ് ജോയ്

നിലമ്പൂരില്‍ വളരെ ആവേശകരമായ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് വി.എസ് ജോയ്. വലിയ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നു. 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ പോവുകയാണ്. പിണറായി സര്‍ക്കാരിനെതിയുള്ള പ്രതിഷേധം പോളിംഗ് ബൂത്തില്‍ പ്രതിഭലിച്ചു. വലിയ വിജയം നേടും. പിണറായി സര്‍ക്കാരിനെതിരെ 3 കോടി 56 ലക്ഷം വരുന്ന മലയാളികളുടെ പ്രതിഷേധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഭരണ വിരുദ്ധ തരംഗമുണ്ടാകുമെന്ന് വി.എസ് ജോയ്. യുഡിഎഫ് വലിയ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. പി.വി അന്‍വര്‍ ഇടതുവോട്ടില്‍ വിള്ളല്‍ വരുത്തുമെന്നും അങ്ങനെയെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20,000 കടക്കുമെന്നും ജോയ് പറഞ്ഞു. 263 ബൂത്തുകളില്‍ 19 റൗണ്ട് വോട്ടുകളാണ് എണ്ണുക. നാലു ടേബിളുകളില്‍ പോസ്റ്റല്‍ വോട്ടുകളെണ്ണും. അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റും എണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

അതേസമയം അഞ്ചാം റൗണ്ടില്‍ എണ്ണേണ്ട ഒന്‍പതാം നമ്പര്‍ ബൂത്തിലെ വോട്ടെണ്ണിയില്ല. യന്ത്രത്തകരാറാണ് വോട്ട് എണ്ണാതിരിക്കാന്‍ കാരണം. യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് നിലയിലേക്ക് ആര്യാടന്‍ ഷൗക്കത്ത് എത്തിയിരിക്കുന്നു.

spot_img

Related news

ഉപഭോക്താവിന് വിജയം: ഐഫോൺ തകരാർ പരിഹരിക്കാത്തതിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമീഷൻ

മലപ്പുറം: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച ഐഫോണ്‍ കമ്പനി...

പെരിന്തൽമണ്ണയിലേക്ക് മാറുമെന്നത് ഊഹാപോഹം മാത്രം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെ.ടി ജലീൽ

മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍ എംഎല്‍എ. നിയമസഭ...

1000 രൂപയെച്ചൊല്ലിയുള്ള തർക്കം വധശ്രമത്തിൽ കലാശിച്ചു; നിലമ്പൂരിൽ യുവാക്കൾ പൊലീസ് പിടിയിൽ

നിലമ്പൂർ: കോടതിപ്പടി പാട്ടുത്സവ് നഗരിയിൽ 1000 രൂപയുടെ ഇടപാടിനെ ചൊല്ലിയുള്ള തർക്കം...

പൊള്ളുന്ന വില: മലപ്പുറത്ത് കോഴിയിറച്ചി വില 270 കടന്നു; റമദാനിൽ റെക്കോർഡ് വിലയാകുമെന്ന് ആശങ്ക

മ​ല​പ്പു​റം: വി​പ​ണി​യി​ൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. നിലവിൽ 240 മുതൽ 270...

ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം: 47 അടി ഉയരത്തിൽ കൊടിയേറി, ഇനി ഭക്തിസാന്ദ്രമായ നാളുകൾ

തിരുനാവായ: ഇന്നു രാവിലെ 12-ഓടെ കൊടി ഉയർന്നതോടെ നിളയിൽ കേരള കുംഭമേള...