22 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ഇന്ത്യയിൽ

ന്യൂഡല്‍ഹി: ജൂണില്‍ വാട്‌സ്ആപ്പ് 22 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ചില ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച മോശം പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

ഉപയോക്താക്കള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് 22,10,000 അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് ബ്ലോക്ക് ചെയ്തത്. ഇതിനുപുറമെ ജൂണില്‍ ഉപയോക്താക്കളില്‍ നിന്നും 632 പരാതികള്‍ ലഭിച്ചതോടെ വാട്‌സ്ആപ്പ് 24 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. മെയില്‍ 19 ലക്ഷവും ഏപ്രിലില്‍ 16.66 ലക്ഷവും മാര്‍ച്ചില്‍ 18 ലക്ഷം അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് ബ്ലോക്ക് ചെയ്തത്.

കമ്പനിയുടെ നയങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന്് വാട്‌സ്ആപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സ്ഥിരീകരിക്കാത്ത സന്ദേശം ഒന്നിലധികം ഗ്രൂപ്പികളിലേക്കോ വ്യക്തികള്‍ക്കോ ഫോര്‍വേഡ് ചെയ്യുന്നതിനും മറ്റും ഉപയോക്താവ് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

spot_img

Related news

എച്ച്3എന്‍2 വൈറസ് ബാധ; ഇന്ത്യയില്‍ ആദ്യമായി മരണം, മരിച്ചത് 2 പേര്‍

ന്യൂഡല്‍ഹി: എച്ച്3എന്‍2 വൈറസ് മൂലമുണ്ടായ ഇന്‍ഫ്‌ലുവന്‍സ ബാധിച്ചുള്ള മരണങ്ങള്‍ രാജ്യത്ത് ആദ്യമായി...

ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളെ ഉത്തര്‍ പ്രദേശിലെ കോടതി വെറുതെ വിട്ടു; മുഖ്യപ്രതി കുറ്റക്കാരനെന്ന് കോടതി

രാജ്യത്തെ നടുക്കിയ ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളെ ഉത്തര്‍ പ്രദേശിലെ കോടതി...

മലയാളത്തിന്റെ ആദ്യ നായിക പി കെ റോസിക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ച് ഗൂഗിള്‍

മലയാളത്തിന്റെ ആദ്യ നായിക പി കെ റോസിക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ച് ഗൂഗിള്‍....

ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വി ഡി2 വിന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വി ഡി2 വിന്റെ രണ്ടാം പരീക്ഷണ...

പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന്‌ ഉത്തരവ്

പ്രണയദിനം 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന്‌ ഉത്തരവ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ...

LEAVE A REPLY

Please enter your comment!
Please enter your name here