തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതികളുമായി ബജറ്റ്. 20 ജങ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാന്‍ 200 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള 20 ജങ്ഷനുകള്‍ കണ്ടെത്തും. ആറ് പുതിയ ബൈപ്പാസുകളും ബജറ്റില്‍ പ്രഖ്യാപിച്ചു.
ബൈപാസുകള്‍ നിര്‍മിക്കുന്നതിനായി 200 കോടി രൂപ മാറ്റിവെക്കും. തിരുവനന്തപുരം-അങ്കമാലി എംസി റോഡിന്റേയും കൊല്ലം- ചെങ്കോട്ട റോഡിന്റേയും വികസനത്തിന് 1500 കോടി രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു