കോഴിക്കോട്: സംസ്ഥാനത്ത് ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച് 20 മരണം. എലിപ്പനിയുടെ ലക്ഷണങ്ങളോടെ 89 പേരും മരിച്ചു. പകര്‍ച്ചവ്യാധി മരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു.ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തേക്കാള്‍ പകുതിയാണ് എലിപ്പനി ബാധിച്ചവരുടെ എണ്ണം. ഡെങ്കിപ്പനി ബാധിച്ച് ഈ മാസം രണ്ട് പേരാണ് മരിച്ചത്. എന്നാല്‍ എലിപ്പനി ബാധിച്ച് ആറ് പേര്‍ മരിച്ചു. എലിപ്പനിയുടെ ലക്ഷണങ്ങളോടെ മരണപ്പെട്ടത് 25 പേരാണ്.
