2 പേരെ കരവാനിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം ജനറേറ്ററില്‍ നിന്നുള്ള വിഷപുകയെന്ന് കണ്ടെത്തല്‍. വാഹനത്തിലെ ജനറേറ്ററില്‍ നിന്നും പുറം തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡാണ് മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാഹനത്തിന് പുറത്ത് വെക്കാതെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു. ഇതാണ് വാഹനത്തിന് അകത്ത് വിഷപുക കയറാന്‍ കാരണം. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി സുജിത്ത് ശ്രീനിവാസന്‍, അസി പ്രൊഫസര്‍ പി പി അജേഷ് എന്നിവരാണ് കാരവനില്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ദേശീയ പാതയോരത്ത് നഗര മധ്യത്തില്‍ വാഹനത്തിനകത്ത് രണ്ട് യുവാക്കള്‍ മരിച്ച് കിടന്നത് ഒരു രാത്രിയും പകലും. 4 മണിക്കൂര്‍ നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍കൊടുവില്‍ ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. ഇരുവരും ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വിവാഹ സംഘവുമായി കണ്ണൂര്‍ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിര്‍ത്തി. എസിയിട്ട് വാഹനത്തനുള്ളില്‍ വിശ്രമിച്ചു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകള്‍ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.

spot_img

Related news

റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില; പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി

കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450...

സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്....

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന്...

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...