കൈക്കുഞ്ഞുള്‍പ്പെടെ 2 കുട്ടികളും ഒരു സ്ത്രീയും മരിച്ച നിലയില്‍

ഇംഫാല്‍: കൈക്കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ മണിപുര്‍-അസം അതിര്‍ത്തിയില്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികള്‍ മണിപുരിലെ ജിരിബാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

കുടുംബത്തെ തട്ടിക്കൊണ്ടുപോയ പ്രദേശത്ത് നിന്നും ഏകദേശം 15 കിലോമീറ്റര്‍ അകലെ മണിപുര്‍-അസം അതിര്‍ത്തിയിലുള്ള ഒരു നദിക്ക് സമീപത്തു നിന്നുമാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. തട്ടിക്കൊണ്ടു പോയവരില്‍ ആരുടെയെങ്കിലും മൃതദേഹമാണോയെന്ന് വ്യക്തമല്ലെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കേളേജിലേക്ക് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി കൊണ്ടുപോയിരിക്കുകയാണ്. കൊല്ലപ്പെട്ടവര്‍ ആരാണെന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ തിരിച്ചറിയാനാകുവെന്നും മൃതദേഹങ്ങള്‍ തിരിച്ചറിയാനായി അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോകപ്പട്ടവരില്‍ ഒരാളെക്കുറിച്ചും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ, കാണാതായ ആറ് പേരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ 48 മണിക്കൂര്‍ പണിമുടക്ക് ജിരിബാം ജില്ലയിലെ ജിരി യുണൈറ്റഡ് കമ്മിറ്റി (ജെയുസി) പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വാര്‍ത്ത പുറത്ത് വന്നതോടെ ഇംഫാല്‍ താഴ്വരയില്‍ വീണ്ടും പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

spot_img

Related news

കുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

പ്രയാഗ്രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ ജില്ലയായി പ്രഖ്യാപിച്ചു....

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബംഗ്ലൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ...

‘ഫുള്‍ ടൈം മൊബൈലില്‍, വീട്ടുജോലി ചെയ്യുന്നില്ല’; പ്രഷര്‍ കുക്കര്‍ കൊണ്ട് മകളെ അച്ഛന്‍ തലയ്ക്കടിച്ച് കൊന്നു

അഹമ്മദാബാദ്: വീട്ടുജോലി ചെയ്യാതെ എപ്പോഴും മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുകയാണെന്ന പേരില്‍ പിതാവ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞ് യുവാക്കള്‍ പീഡിപ്പിച്ചു; ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യ ശ്രമം

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി രണ്ട് പേര്‍...

ബോളിവുഡ് താരത്തിന്റെ വീട്ടില്‍ റെയ്ഡ്; ലഹരി വസ്തുക്കള്‍ പിടിച്ചു, ഭാര്യ അറസ്റ്റില്‍

മുംബൈ: മയക്കുമരുന്ന് കേസില്‍ നടന്‍ അജാസ് ഖാന്റെ ഭാര്യ ഫാലന്‍ ഗുലിവാലയെ...