ഇടുക്കി : ശാന്തന്‍പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി. തേയില തോട്ടം കാണാന്‍ സുഹൃത്തിനൊപ്പം എത്തിയ പെണ്‍കുട്ടിയെയാണ് ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി സ്ഥലത്ത് എത്തിയത്. സമീപത്തെ ബെവ്കോ ഔട്ട്ലെറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് മദ്യം വാങ്ങുകയും തേയില തോട്ടത്തില്‍ ഇരുന്ന് കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സമയത്ത് നാല് യുവാക്കള്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു
പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവ് ഇതോടെ ഓടി രക്ഷപ്പെട്ടു. പിന്നീടായിരുന്നു പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. മലയാളികളാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇതിന് ശേഷമാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്
പത്ത് ദിവസം മുമ്പാണ് പെണ്‍കുട്ടി കേരളത്തിലെത്തിയത്. ഖജനാപ്പാറയിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍