ഹോട്ടൽ ലൈസൻസിന് 10,000 കൈക്കൂലി; തിരൂരങ്ങാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ പുതുതായി ആരംഭിച്ച രണ്ട് ഹോട്ടലുകൾക്ക് മുൻസിപ്പാലിറ്റി ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. എസ്. ശ്രീജിയാണ് ട്രാപ്പ് ഓപ്പറേഷനിൽ പിടിയിലായത്. ഹോട്ടലുകളുടെ ലൈസൻസ് നടപടികൾക്കായി ഉടമയോട് ഹെൽത്ത് ഇൻസ്‌പെക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് വിജിലൻസ് പറയുന്നത്. തുടർന്ന് ഹോട്ടൽ ഉടമ വിവരം ജില്ലാ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. വിജിലൻസ് സംഘം ആസൂത്രണം ചെയ്ത ട്രാപ്പ് ഓപ്പറേഷനിലാണ് എസ്. ശ്രീജിയെ പിടികൂടിയത്. പ്രതിയുടെ താമസസ്ഥലത്ത് വെച്ചാണ് അറസ്റ്റ് നടന്നത്. അറസ്റ്റിലായ പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ വിജിലൻസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

spot_img

Related news

‘ഒരു കൊലപാതകം… നോക്കിക്കോ’; പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി പരാമർശമെന്ന് ആരോപണം; വിശദീകരണവുമായി വി. ജോയ്

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി മുഴക്കിയെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി...

അടൂർ പ്രകാശിന്റെ പരാമർശങ്ങൾ തള്ളിക്കളയാനാകില്ലെന്ന് ജെബി മേത്തർ; കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് ഉന്നയിച്ച കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്ന്...

‘കൺസൽട്ടൻസി ഭരണം’ വിമർശിച്ചവർ തന്നെ വഴിമാറിയോ? യുഡിഎഫ് സർക്കാരിന്റെ ‘റീ ഇമാജിനിങ് കേരള’ത്തിൽ ഗ്രാന്റ് തോൺടൺ

തിരുവനന്തപുരം: കൺസൽട്ടൻസി ഏജൻസികളുടെ നിയമനവുമായി ബന്ധപ്പെട്ട് മുൻ ഇടതുസർക്കാരിനെ വിമർശിച്ചിരുന്ന യുഡിഎഫ്...

മരംമുറി വിവാദം: ഗൂഢാലോചന അന്വേഷിക്കാതെ എസ്‌ഐടി? ഉന്നതരുടെ പേരുകൾ പുറത്തുവന്നിട്ടും നടപടിയില്ലെന്ന് ആരോപണം

വയനാട്: സംസ്ഥാനത്തെ വിവാദമായ മരംമുറിക്കേസിൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ഉന്നതരിലേക്ക് എത്തുന്നതിന്...

കെ.എസ്.ആർ.ടി.സി ബസിൽ മക്കളുടെ ഒന്നാം പിറന്നാൾ; ആഘോഷം വേറിട്ടതാക്കി അനുരാജ്–പ്രിയ ദമ്പതികൾ

മക്കളുടെ ഒന്നാം പിറന്നാൾ എന്നും ഓർമയിൽ നിൽക്കുന്ന ആഘോഷമാക്കാൻ വേറിട്ട വഴിയൊരുക്കിയിരിക്കുകയാണ്...