അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പന്‍ നഞ്ചമ്മാള്‍ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം. കഴിഞ്ഞ 26നാണ് കുഞ്ഞ് ജനിച്ചത്. രണ്ട് കിലോ ഭാരമുണ്ടായിരുന്നു.

കഴിഞ്ഞ പത്തൊമ്പതാം തിയതിയാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രക്തക്കുറവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണം. ഈ വര്‍ഷത്തെ രണ്ടാമത്തെ ശിശുമരണമാണിത്. കഴിഞ്ഞ വര്‍ഷം ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

Related news

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥി...

രജനികാന്തിന്റെയും വിജയിന്റെയും ചിത്രങ്ങൾക്ക് ആവേശം പകർന്ന ഈണങ്ങൾ; പ്രശസ്ത സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ...

നൊങ്ക് ശേഖരിക്കാൻ കയറിയതിനിടെ പനയിൽ കുടുങ്ങിയ വയോധികൻ മരിച്ചു; മരണ കാരണം ഹൃദയാഘാതമെന്ന് നിഗമനം

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് നൊങ്ക് ശേഖരിക്കാൻ കയറിയതിനിടെ പനയിൽ കുടുങ്ങിയ വയോധികന്...

നിർമ്മാണത്തിലിരുന്ന വീട്ടിനുള്ളിൽ കവർച്ച; ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു

ചെത്തല്ലൂർ: പാലക്കാട് ചെത്തല്ലൂരിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ചുമരുകളിൽ സ്ഥാപിച്ച ലക്ഷക്കണക്കിന് രൂപയുടെ...