കുരീക്കാട് കനാലില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹത സംശയിച്ച് പൊലീസ്

കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ വ്യക്തമാകൂ എന്ന് പൊലീസ്. ഇന്ന് രാവിലെയാണ് കുരീക്കാട് കനാലില്‍ മായ എന്ന യുവതിയെ മരിച്ച നിലയിലും വിനില്‍ എന്ന പുരുഷനെ അവശ നിലയിലും കണ്ടെത്തിയത്.

ഇരുവരും യാത്ര ചെയ്തിരുന്ന ബൈക്ക് രാത്രി നിയന്ത്രണം വിട്ട് കനാലില്‍ പതിക്കുകയും തുടര്‍ന്ന് യുവതി ചോര വാര്‍ന്ന് മരിക്കുകയും ചെയ്‌തെന്നാണ് പ്രാഥമിക അനുമാനം. പോലീസിനെയും ആശയക്കുഴപ്പത്തില്‍ ആക്കുന്നത് ഒപ്പം ഉണ്ടായിരുന്ന പുരുഷന്റെ മൊഴികളിലെ അവ്യക്തതയാണ്്. നിയമപരമായി ഇരുവരും വിവാഹിതരെല്ലെന്നും ലിവിങ് ടുഗതര്‍ പങ്കാളികളാണെന്നും പോലീസ് പറഞ്ഞു. വിനിലിനെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടും വരെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാണ് പോലീസിന്റെ തീരുമാനം.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...