2 മാസമായിട്ടും എന്തുകൊണ്ട് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തില്ല? തിരഞ്ഞെടുപ്പ് വരാന്‍ കാത്തുവെച്ചതാണോ; മന്ത്രി കെ രാജന്‍

ഓരോ പഞ്ചായത്തിലും റവന്യൂ വകുപ്പ് നല്‍കിയ അരിയുടെ കണക്കുകള്‍ ഉണ്ടെന്ന് മന്ത്രി കെ രാജന്‍. യാതൊരു പ്രശ്‌നവും റവന്യൂ വകുപ്പ് വിതരണം ചെയ്ത അരിയില്‍ ഉണ്ടായിട്ടില്ല. മേപ്പാടിക്കൊപ്പം അരി വിതരണം ചെയ്ത മറ്റു പഞ്ചായത്തുകളില്‍ ഒരു പ്രശ്‌നവുമില്ല. 2 മാസം മുമ്പ് കിട്ടിയ ഭക്ഷ്യ വസ്തുക്കളിലാണ് പ്രശ്നമെന്നാണ് പുതിയ വാദം, രണ്ട് മാസമായിട്ടും എന്തുകൊണ്ട് ഈ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തില്ല? തിരഞ്ഞെടുപ്പ് വരാന്‍ കാത്തുവെച്ചതാണോവെന്നും മന്ത്രി ചോദിച്ചു.

‘ഇത് മോശമാണ്. മറ്റിടങ്ങളില്‍ സെപ്റ്റംബറില്‍ നല്‍കിയ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും മുഖം പതിപ്പിച്ച കിറ്റുകള്‍ എങ്ങനെ വന്നു. ഇനിയും രാഷ്ട്രീയ നേട്ടത്തിനായി മേപ്പാടി ദുരന്ത ബാധിതരെ ഉപയോഗിക്കരുത്. ഏതെങ്കിലും ഏജന്‍സികള്‍ നല്‍കിയ ഭക്ഷ്യ വസ്തുക്കള്‍ ആണെങ്കില്‍ എന്ത് കൊണ്ട് ഇതുവരെയും വിതരണം ചെയ്തില്ല. ഈ വിവാദം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കെട്ടടങ്ങുമെന്നാണ് കരുതുന്നത്. വിഷയത്തില്‍ ഡിഎംഒയോട് കളക്ടര്‍ വിശദീകരണം തേടിയിട്ടുണ്ട്’ മന്ത്രി വ്യക്തമാക്കി.

spot_img

Related news

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള...

മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

തൃശൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു...

അക്രമികളുടെ മതം അക്രമത്തിന്റേത് മാത്രം, യഥാര്‍ത്ഥ മതവുമായി ഒരു ബന്ധവും അതിന് ഇല്ല: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: പഹല്‍ ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാണക്കാട് സാദിഖലി തങ്ങള്‍. രാജ്യത്തിന്റെ...

യുഡിഎഫ് പ്രവേശനം: പി.വി അന്‍വറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും

പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കള്‍...

അത്യപൂര്‍വ ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ ഈ മാസം 25 ന്‌

ആകാശം നമ്മളെ നോക്കി പുഞ്ചിരിക്കുന്ന അത്യപൂര്‍വ പ്രതിഭാസം കാണാന്‍ ഉടന്‍ അവസരം....