യു.ഡി.എഫ് മന്ത്രിസഭാ ചർച്ചകൾ അന്തിമഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, തർക്കങ്ങൾ പരിഹരിക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമായി. നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പൂർണ്ണ സമവായത്തിൽ എത്തിയില്ലെങ്കിലും നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽക കാര്യത്തിൽ വി. ഡി. സതീശൻ ഉറപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ മന്ത്രിസ്ഥാനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ പൂർണ്ണമായി പരിഹരിച്ചിട്ടില്ല. അൻവർ സാദത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ചെന്നിത്തല ചർച്ചയിൽ ആവർത്തിച്ചു. ഇക്കാര്യത്തിൽ മുസ്‌ലിം ലീഗുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് വി. ഡി. സതീശൻ നൽകിയ മറുപടി. ലീഗ് ഇതിനോട് വഴങ്ങിയില്ലെങ്കിൽ ഐ. സി. ബാലകൃഷ്ണൻ, ടി. ജെ. വിനോദ്, ജ്യോതികുമാർ ചാമക്കാല എന്നിവരിൽ ഒരാളെ മന്ത്രിയാക്കണമെന്ന ബദൽ ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്.

അതേസമയം, കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയത്. കെ.പി.സി.സി അധ്യക്ഷനും പി.സി വിഷ്ണുനാഥും കന്റോൺമെന്റ് ഹൗസിലെത്തി നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് മന്ത്രിമാരെ സംബന്ധിച്ച ലിസ്റ്റ് നിയുക്ത മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനും ചേർന്ന് ദീപാ ദാസ് മുൻഷി, കെ. സി. വേണുഗോപാൽ എന്നിവരുമായി ചർച്ച ചെയ്ത് ഉടൻ ഹൈക്കമാൻഡിന് കൈമാറും. ഹൈക്കമന്റ് അംഗീകാരം ലഭിക്കുന്നതോടെ ഇന്ന് തന്നെ പട്ടിക ഗവർണ്ണർക്ക് സമർപ്പിക്കും.

ഘടകകക്ഷികളുമായുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകുമെന്നാണ് നിലവിലെ സൂചന. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും നൽകാമെന്നാണ് കോൺഗ്രസ് നിലപാടെങ്കിലും, രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജോസഫ് ഗ്രൂപ്പ്. വരും മണിക്കൂറുകളിൽ ചർച്ചകൾ പൂർത്തിയാക്കി അന്തിമ മന്ത്രിപ്പട്ടികയ്ക്ക് രൂപം നൽകാനാണ് മുന്നണിയുടെ ശ്രമം.

spot_img

Related news

‘പ്രിയദർശിനി’: സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര; ജൂൺ 15 മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ...

കേരളത്തിന് യോജിച്ചതല്ല ഇത്; സലീം കുമാറിന്റെ സംസ്‌കാര ചടങ്ങിലെ അനിഷ്ട സംഭവങ്ങളിലും സൈബർ ആക്രമണത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടൻ സലീം കുമാറിന്റെ സംസ്‌കാര ചടങ്ങുകൾക്കിടയിലുണ്ടായ ദൗർഭാഗ്യകരമായ...

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മലമ്പുഴ: പാലക്കാട് മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ...

ചരിത്രം കുറിച്ച് നരേന്ദ്ര മോദി; തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ നേതാവെന്ന റെക്കോർഡ് ഇനി മോദിക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര...

മാലിന്യമില്ല, പച്ചയായ ശുദ്ധവായു മാത്രം! കേരളത്തിന്റെ ‘എയർ പ്യൂരിഫയറായി’ തട്ടേക്കാട് പക്ഷിസങ്കേതം

കോതമംഗലം: കേരളത്തിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരം...