ഇരുചക്ര വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ല; മലപ്പുറം ചന്തക്കുന്ന് സ്വദേശിക്ക് വൻ തുക നഷ്ട പരിഹാരം നൽകാൻ വിധി

ഇരുചക്ര വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ലാത്തതിനാൽ ഉപഭോക്താവിന് വൻ തുക നഷ്ട പരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കോടതി വിധി. വാഹന ഉടമക്ക് വാഹനം വാങ്ങിയതിനെക്കാൾ ഉയർന്ന തുക നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്തൃ കോടതി വിധി. മലപ്പുറം ചന്തക്കുന്ന് സ്വദേശി അബ്ദുൽ ഹക്കീമിന് അനുകൂലമായാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.

12 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അബ്ദുൽ ഹക്കീമിന് അനുകൂലമായി ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. 1,43,714 രൂപയാണ് കമ്പനി ഉപഭോക്താവിന് നൽകാൻ കോടതി വിധിച്ചത്. 79,400 രൂപക്ക് 2013 ഇൽ ആണ് അബ്ദുൽ ഹക്കീം ഇരുചക്ര വാഹനം വാങ്ങിയത്. കമ്പനി 70 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്തെങ്കിലും 50 ഇൽ താഴെ‌യാണ് ലഭിച്ചത്.

വാഹനത്തിന് കേടുപാടുകൾ തുടർച്ചയായി വരികയും ചെയ്തിരുന്നു. ബൈക്കിൽ നിന്ന് പ്രത്യേക ശബ്ദവും കേട്ടിരുന്നു. കമ്പനി തകരാർ പരിഹരിക്കാതെ വന്നതോടെയാണ് അബ്ദുൽ ഹക്കീം കോടതിയെ സമീപിച്ചത്. പണം കൈപ്പറ്റി വാഹനം കമ്പനിക്ക് തിരികെ നൽകി.

spot_img

Related news

ഐ.എം.എ വളാഞ്ചേരി യൂണിറ്റ്‌ പ്രസിഡൻ്റായി ഡോ. അബ്ദുറഹിമാൻ നെടിയേടത്തും, സെക്രട്ടറിയായി ഡോ. അനു റിയാസും ചുമതലയേറ്റു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) വളാഞ്ചേരി യൂണിറ്റിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെയും...

ഇത്തവണ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അമരത്ത് കൂടുതൽ മ​ഹി​ള​ക​ൾ

മലപ്പുറം: ഇത്തവണ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അമരത്ത് കൂടുതൽ വനിതകളെത്തും. കഴിഞ്ഞ...

സീറ്റ് തര്‍ക്കം; വേങ്ങരയില്‍ മുസ്ലിം ലീഗിൽ കൂട്ടയടി

തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗില്‍ കൂട്ടയടി. വേങ്ങര...

75 കാരിയുടെ വയറ്റിൽ 3.5 കി.ഗ്രാം ഭാരമുള്ള മുഴ; പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിൽ സര്‍ജറി വിജയം

മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളിലെ പോരായ്മകള്‍ ഇടക്കിടെ വാര്‍ത്തകളിലിടം പിടിക്കുമ്പോള്‍, പരിമിതമായ സൗകര്യങ്ങളില്‍...