രണ്ട് മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇ;പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

രണ്ട് മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇ അതോറിറ്റി. അബുദാബിയിലെ ആരോഗ്യ വകുപ്പ് രണ്ട് ഡയറ്ററി സപ്ലിമെന്റുകള്‍ നിരോധിക്കുകയും അത് വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ എതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അബുദാബി ഹെല്‍ത്ത് അതോറിറ്റി ചെയ്തു. മോണ്‍സ്റ്റര്‍ റാബിറ്റ് ഹണി, കിംഗ് മൂഡ് എന്നിവയാണ് നിരോധിച്ച രണ്ട് സപ്ലിമെന്റുകള്‍.ഈ സപ്ലിമെന്റുകള്‍ കഴിക്കുകയും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുകയും ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടാന്‍ പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. ലബോറട്ടറി പരിശോധനയില്‍ അവയുടെ പാക്കേജിംഗില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചത്. ഈ ചേരുവകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായേക്കാം.

spot_img

Related news

മുട്ടയിലെ മഞ്ഞക്കരുവിന് ചുറ്റും ചാരവളയം; പേടിക്കേണ്ടതുണ്ടോ?

മുട്ട പുഴുങ്ങിയ ശേഷം മുറിച്ചുനോക്കുമ്പോൾ മഞ്ഞക്കരുവിന് ചുറ്റും പച്ച കലർന്ന ചാരനിറത്തിലുള്ള...

സാൽമണും ബെറികളും മുതൽ വെളുത്തുള്ളി വരെ; കുട്ടികളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങൾ

കുട്ടികളുടെ ആരോഗ്യത്തിൽ ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന പോഷകസമൃദ്ധമായ...

പതിവായി ബീറ്റ്റൂട്ട് കഴിച്ചാൽ ലഭിക്കുന്ന ആറ് ഗുണങ്ങൾ

ആരോഗ്യത്തിന് ഏറെ ഗുണകരമായ പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ,...

മഞ്ഞൾ വെള്ളം ദിവസവും കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

മഞ്ഞൾ വെള്ളം ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. മഞ്ഞളിലെ കുർക്കുമിൻ...

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കാമോ? ദഹനത്തെ ബാധിക്കുമെന്നത് സത്യമോ?

ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കുമെന്ന ധാരണ പലർക്കുമുണ്ട്....