രാഹുലിന്റെ മുന്നേറ്റത്തിലും ‘താര’മായി ട്രോളി ബാഗ്; പാലക്കാട് ആഘോഷം തുടങ്ങി യുഡിഎഫ്‌

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പില്‍ ആഘോഷം തുടങ്ങി. പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നത് ട്രോളി ബാഗുമായാണ്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവര്‍ത്തകര്‍ റോഡിലിറങ്ങി. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളും രാഹുലിന്റെ വിജയം ഉറപ്പിച്ച് പ്രതികരിക്കാന്‍ തുടങ്ങി. വിടി ബല്‍റാം രാഹുല്‍ മാങ്കൂട്ടത്തിലിന് ആശംസ നേര്‍ന്നു. ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ രാഹുലും ഷാഫി പറമ്പില്‍ എംപിയുമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. ബാഗില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയ്ഡ് നടന്നത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലുള്‍പ്പെടെ അര്‍ധരാത്രിയില്‍ നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. പിന്നീട് മാധ്യമങ്ങള്‍ക്ക് നീല ട്രോളി ബാഗുമായി മുന്നില്‍ പ്രത്യക്ഷപ്പെട്ട രാഹുല്‍ തന്റെ വസ്ത്രങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

പോസ്റ്റല്‍ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിലും മുന്നിലായിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പിന്നിലായി. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി മുന്നിലായിരുന്നു. എന്നാല്‍ നഗരസഭയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്കാണ് ചോര്‍ന്നത്.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...