മാലിന്യം ശേഖരിക്കാനെത്തിയവര്‍ കണ്ടത് പ്ലാസ്റ്റിക് കവറില്‍ സ്ത്രീയുടെ ശിരസ്

കൊല്‍ക്കത്ത: മാലിന്യം തള്ളുന്ന സ്ഥലത്ത് പ്ലാസ്റ്റിക് കവറില്‍ കണ്ടെത്തിയത് സ്ത്രീയുടെ അറുത്തുമാറ്റിയ ശിരസ്. കൊല്‍ക്കത്തയിലെ ടോളിഗഞ്ചിലാണ് നാടിനെ നടുക്കിയ സംഭവം. ഗ്രഹാം റോഡിന് സമീപത്തെ മാലിന്യക്കൂനയില്‍ നിന്ന് മാലിന്യം ശേഖരിക്കാനെത്തിയവരാണ് സ്ത്രീയുടെ ശിരസ് കണ്ടെത്തിയത്.

വിവരം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കണ്ടെത്തിയ ശരീരഭാഗം എം ആര്‍ ബാംഗൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹഭാഗം കണ്ടെത്തിയതായും സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായുമാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.

കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 95ാം വാര്‍ഡിലാണ് അറുത്ത് മാറ്റിയ നിലയില്‍ ശിരസ് കണ്ടെത്തിയത്. ഗോള്‍ഫ് ഗ്രീന്‍ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ശേഷിക്കുന്ന മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായാണ് പൊലീസ് വിശദമാക്കുന്നത്.

spot_img

Related news

മലയാളികൾക്ക് സന്തോഷവാർത്ത; കേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

ദില്ലി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...

രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം

രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016...

രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടർ

രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ...

‘ഹരിയാനയിൽ വോട്ടുകൊള്ള നടത്തി, 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ​ഗാന്ധി

വോട്ടുകൊള്ള ആരോപിച്ച് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി. എച്ച് ഫയൽ...