‘തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണെ’  ‘ന്നാ താന്‍ കേസ് കൊട്’ പോസ്റ്ററിനെതിരെ വിമര്‍ശനം

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വ്യാഴാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദിനപത്രങ്ങളിലടക്കം നല്‍കുന്നതിന് വേണ്ടി തയ്യാറാക്കിയ പരസ്യത്തിലെ വാചകങ്ങളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ച സജീവമായി. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്.’തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണെ’ എന്ന വാചകമാണ് ചിത്രത്തിന്റെ പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ റോഡുകളില്‍ കുഴിയുണ്ടെന്നാണ് ആരോപിക്കുന്നതെന്ന് പരസ്യത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

അതേ സമയം ചിത്രവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യമാണ് ആ വാചകങ്ങളിലുള്ളതെന്ന് ഒരു വിഭാഗം പ്രതികരിച്ചു. അത് മനസ്സിലാക്കാതെ ചിത്രത്തിന്റെ പരസ്യത്തിനെതിരെയുള്ള എതിര്‍പ്പ് അനാവശ്യമാണെന്നും പലരും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

spot_img

Related news

2018ല്‍ കേരളത്തെ നടുക്കിയ വെള്ളപ്പൊക്കം വെള്ളിത്തിരയിലേക്ക്; ചിത്രത്തില്‍ അണിനിരക്കുന്നത് വന്‍ താരനിര

2018ല്‍ കേരളത്തെ നടുക്കിയ വെള്ളപ്പൊക്കം വെള്ളിത്തിരയിലേക്ക്. 2018 എന്ന പേരിലിറങ്ങുന്ന ചിത്രം...

സകരിയക്ക് കൂടെയായിരിക്കും അടുത്ത സിനിമ;പുതിയ സിനിമാപ്രഖ്യാപനവുമായി മുഹ്‌സിന്‍ പരാരി

തിയേറ്ററുകളില്‍ ആവേശം നിറച്ച തല്ലുമാലക്ക് ശേഷം പുതിയ സിനിമാപ്രഖ്യാപനവുമായി സംവിധായകനും തിരക്കഥാകൃത്തുമായ...

ഹാഫ് സെഞ്ച്വറി അടിച്ച്‌ ‘ന്നാ താന്‍ കേസ് കൊട്’

പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് 'ന്നാ...

ഇത്രയും വലിയ ആള്‍ക്കൂട്ടത്തെ താന്‍ കണ്ടിട്ടില്ലെന്ന് ടൊവിനോ; തല്ലുമാല റിലീസ് കാത്ത് ആരാധകര്‍

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രം തല്ലുമാല നാളെ റിലീസ്...

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു ചെന്നൈയിലെ ഫ്ലാറ്റില്‍...

LEAVE A REPLY

Please enter your comment!
Please enter your name here