തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷ വിധിച്ചത്. പ്രതികള്‍ യാതൊരു കൂസലുമില്ലാതെയാണ് കോടതി വിധി കേട്ടത്.

ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് ഇതര ജാതിയില്‍ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. കോടതി കഴിഞ്ഞ ദിവസം രണ്ടു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ നിര്‍ണായകമായത് ഹരിതയുടെ മൊഴിയാണ്. കേസില്‍ ഇതുവരെയും പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരുന്നില്ല. ഒരിക്കല്‍ മാത്രമാണ് ജാമ്യാപേക്ഷ നല്‍കിയത്. കോടതി അത് തളളുകയും ചെയ്തു. അതിന് ശേഷം ഇതുവരെയും പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.

2020 ക്രിസ്മസ് ദിനത്തിലായിരുന്നു 27 കാരനായ ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ 88ാം നാളിലായിരുന്നു കൊലപാതകം. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ഇരുവരുടേയും വിവാഹം ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടായി. എന്നാല്‍ ഇത് നടന്നില്ല. സ്‌റ്റേഷനില്‍ വെച്ച് ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ 90 ദിവസത്തിനുളളില്‍ അനീഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 88 ാം ദിവസമാണ് അച്ഛനും അമ്മാവന്‍ സുരേഷും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്.

spot_img

Related news

ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരത്തിൽ; ദുരിതത്തിലായി നഗരവാസികൾ

തിരുവനന്തപുരം: നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരമായി മാറിയിട്ടും ശുചീകരണം നടക്കുന്നില്ലെന്ന്...

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശൂർ: പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി...

സവാള വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ

തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...