കംബോഡിയയില്‍ കുടുങ്ങിയ യുവാക്കള്‍ നാട്ടിലെത്തി

ഏറെനാള്‍ നീണ്ടുനിന്ന ദുരിതത്തിനൊടുവിലാണ് മലയാളികളായ ഏഴംഗസംഘം തിരികെ നാട്ടിലെത്തിയത്. കൊച്ചിയില്‍ വിമാനമിറങ്ങിയ ഇവര്‍ ജന്മനാടായ വടകരയില്‍ വൈകിട്ടോടെ എത്തും. യുവാക്കള്‍ ഒക്ടോബര്‍ മൂന്നിനാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ അകപ്പെട്ട് കംബോഡിയയില്‍ എത്തുന്നത്. ഒരു ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത്, വടകര സ്വദേശിയായ സുഹൃത്ത് യുവാക്കളെ ആദ്യം ബാങ്കോക്കില്‍ എത്തിക്കുകയായിരുന്നു. കംബോഡിയയിലെ സൈബര്‍ തട്ടിപ്പ് അവിടെനിന്നാണ് സംഘത്തിന് കൈമാറുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ ഭാഗമാകേണ്ടി വരുമെന്ന് അറിഞ്ഞതോടെ ജോലി ചെയ്യാന്‍ വിസമ്മതിച്ച യുവാക്കള്‍ക്ക് ശാരീരിക മാനസിക പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നു. സാഹസികമായി രക്ഷപെട്ട ഇവര്‍ ഒടുവില്‍ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയായിരുന്നു.

പേരാമ്പ്ര സ്വദേശിയായ അബിന്‍ ബാബു ഇപ്പോഴും കംബോഡിയയില്‍ തുടരുകയാണ്. താന്‍ സുരക്ഷിതന്‍ ആണെന്ന് അബിന്‍ ബാബു അറിയിച്ചതായി കുടുംബം വ്യക്തമാക്കി. ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. നാലുപേര്‍ക്കെതിരെ അബിന്‍ ബാബുവിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പേരാമ്പ്ര പൊലീസ് തട്ടിക്കൊണ്ടു പോകലിന് കേസെടുത്തു.

spot_img

Related news

16കാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി; 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കും

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ പതിനാറുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി....

സദാചാര ഗുണ്ടായിസം; യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

കൊല്ലം: കൊല്ലം തെന്മലയില്‍ യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഇടമണ്‍...

എലിവിഷമുള്ള തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത്...

1000വട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായി; ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി: പിപി ദിവ്യ

ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ. അന്വേഷണത്തോട് പൂര്‍ണമായി...