തൊഴില്‍ തട്ടിപ്പിനിരയായി കംബോഡിയയില്‍ കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തും

കംബോഡിയയില്‍ ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും. കോഴിക്കോട് വടകര സ്വദേശികളായ ഏഴ് യുവാക്കളാണ് കുടുങ്ങിയത്. ഇനിയും തട്ടിപ്പ് സംഘത്തിന്റെ വലയില്‍ മലയാളികള്‍ ഉണ്ടെന്നാണ് സൂചന. ജോലി വാഗ്ദാനം ചെയ്ത് ഇവരെ കംബോഡിയയിലേക്ക് എത്തിച്ചത് മൂന്ന്‌പേരടങ്ങിയ മലയാളി സംഘമാണ്.

വടകര മണിയൂര്‍ സ്വദേശികളായ പിലാതോട്ടത്തില്‍ സെമില്‍ദേവ്, ചാലു പറമ്പത്ത് അഭിനന്ദ് , പുളിക്കൂല്‍ താഴെ അരുണ്‍, തോടന്നൂര്‍ കല്ലായി മീത്തല്‍ അശ്വന്ത് ബാബു , മലപ്പുറം എടപ്പാള്‍ സ്വദേശി അജ്മല്‍, മംഗലാപുരം സ്വദേശി റോഷന്‍ ആന്റണി, അഭിനവ് എന്നിവരാണ് ഇവരുടെ സുഹൃത്ത് മുഖേന വഞ്ചിതരായി കംബോഡിയയില്‍ കുടുങ്ങിയത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ഇവര്‍ നസ്രുദീന്‍ ഷാ, ഇടതുങ്കര അനുരാഗ്, മുഹമ്മദ് റസീല്‍, അതിരത് തുടങ്ങിയ നാല് പേരാണ് ഇവരെ ഐടി മേഖലയില്‍ ജോലിക്കായി തായ്‌ലന്റിലേക്ക് കൊണ്ട് പോകുന്നത്. തായ്‌ലന്റിലെത്തിയ ഇവരുടെ പാസ്‌പോര്‍ട്ട് കൈക്കലാക്കുകയും മര്‍ദ്ദിച്ച് അവശരാക്കി തടവിലാക്കുകയുമായിരുന്നു. ഇവരുടെ സമ്മതമില്ലാതെ തായ്‌ലന്റില്‍ നിന്നും കംബോഡിയയിലേക്ക് മാറ്റാന്‍ ശ്രമിച്ചു. യാത്രാ മധ്യേ ടാക്‌സി െ്രെഡവര്‍ ഇവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ എംബസിയില്‍ എത്തിക്കുകയായിരുന്നു. സംഘത്തിന്റെ വലയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ കുടുങ്ങികിടക്കുകയാണെന്നാണ് രക്ഷപ്പെട്ട യുവാക്കള്‍ പറയുന്നത്. ഒരു ലക്ഷം രൂപ ഓരോ വ്യക്തികളില്‍ നിന്നും വിസയ്ക്കായി വാങ്ങിയാണ് ഇവര്‍ക്ക് ജോലി വാഗ്ദാനം നടത്തിയത്.

spot_img

Related news

കോൺഗ്രസ് – ലീഗ് സീറ്റ് കൈമാറ്റം; പട്ടാമ്പിയിൽ എം.എ. സമദ്, കോങ്ങാട് രമ്യ ഹരിദാസ്

പാലക്കാട് സീറ്റുകള്‍ വെച്ചുമാറാന്‍ യുഡിഎഫില്‍ ധാരണ. പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാന്‍...

കോട്ടയത്തിന് ക്രിസ്മസ് സമ്മാനമായി 20 കോടി; 20 കോടി XC 138455 എന്ന നമ്പറിന്

ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC...

ദീപകിന്റെ മരണം; ഷിംജിതയുടെ വീഡിയോയിൽ നിന്നും എന്നെ ഒഴിവാക്കണം; പരാതിയുമായി ബസ്സിലെ സഹയാത്രിക

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി...

ഐഎസ്ആർഒയ്ക്ക് ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്; അതിനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്; സുനിതാ വില്യംസ്

ഐഎസ്ആര്‍ഒയും നാസയും ഒരുമിച്ച് നിന്നാല്‍ ഇലോണ്‍ മസ്‌ക് സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍...