തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഢിപ്പിച്ച സംഭവത്തില്‍ ചിത്രകല അധ്യാപകന് 12 വര്‍ഷം കഠിന തടവ്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖയാണ് പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രനെതിരെ ശിക്ഷ വിധിച്ചത്. 20000 രൂപ പിഴയും വിധിച്ചു. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ നാല് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
അയല്‍വാസി കൂടിയായ പ്രതി ചിത്രകല പഠിപ്പിക്കാന്‍ 2023 മെയ് മാസം മുതല്‍ ജൂണ്‍ 25 വരെയാണ് കുട്ടിയുടെ വീട്ടില്‍ എത്തുന്നത്. ഈ സമയത്ത് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.