തക്കാളിവില കുറഞ്ഞുതുടങ്ങി

പിടിച്ചാല്‍ കിട്ടാത്ത വിലയിലേക്കെത്തിയ തക്കാളിക്ക് വില കുറഞ്ഞുവരുന്നു. വിപണിയില്‍ 110 രൂപവരെ ഉയര്‍ന്ന തക്കാളിവില 91 മുതല്‍ 100 വരെയായി താഴ്ന്നു.
തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ ജൂലൈയില്‍ വന്നതും വിലക്കുറവിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കര്‍ഷകര്‍ തക്കാളി കൃഷിചെയ്യുന്നത് നിര്‍ത്തി മറ്റ് ഇനങ്ങളിലേക്ക് തിരിഞ്ഞതുമാണ് ഇത്തവണ തക്കാളി കൃഷിയെയും വിതരണത്തെയും ബാധിച്ചത്. കിലോയ്ക്ക് 20-30 രൂപയില്‍നിന്ന് 100-110 രൂപയിലേക്ക് കുതിച്ചുയരുകയായിരുന്നു. പച്ചമുളക്, ചെറിയ ഉള്ളി, ഇഞ്ചി എന്നിവയുടെ വിലയും കുത്തനെ ഉയര്‍ന്നു.
വില കൂടിയതോടെ മാര്‍ക്കറ്റില്‍ തക്കാളിയുടെ വരവും കുറഞ്ഞു. നേരത്തെ, നിത്യേന 20മുതല്‍ 30വരെ തക്കാളിപ്പെട്ടികള്‍ എടുത്തിരുന്നിടത്ത് ഇപ്പോള്‍ രണ്ടുമുതല്‍ അഞ്ചുവരെ പെട്ടികളായി ചുരുക്കിയെന്ന് തിരൂര്‍ കിഴക്കേ അങ്ങാടിയിലെ പച്ചക്കറി വ്യാപാരിയായ കെഎംകെ വെജിറ്റബിള്‍സ് ഉടമ ഏഴൂര്‍ കാവുങ്ങല്‍ അബ്ദുറഹിമാന്‍ പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്ന് തക്കാളി സംഭരിച്ച് വിപണിയിലെത്തിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വില കുറച്ചുകൊണ്ടുവരാനാകുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ വിലയില്‍ നല്ല കുറവുണ്ടാകുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...