ഇന്നലെ സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഇതുവരെ തിരിച്ചെത്തിയില്ല; വിദ്യാര്‍ത്ഥിയ്ക്കായി തിരച്ചില്‍

തൃശൂര്‍: എരുമപ്പെട്ടി സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. മന്തിയത്ത് വീട്ടില്‍ സുരേഷിന്റെ മകന്‍ അനന്തനെയാണ്(16) കാണാതായത്. വരവൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനന്തന്‍ ഇന്നലെ രാവിലെ പോയത്. എന്നാല്‍ വൈകീട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സ്‌കൂളില്‍ അനന്തന്‍ എത്തിയില്ലെന്ന് മനസിലായത്. പിന്നാലെ സുഹൃത്തുക്കളോടും ബന്ധുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...