ആധാരം എഴുത്ത് തൊഴിലും, തൊഴിലാളികളെയും സംരക്ഷിക്കുക, ഫയലിംഗ് ഷീറ്റ് സമ്പ്രദായം നിലനിർത്തുക, ടെംപ്ലേറ്റ് മോഡൽ പരിഷ്ക്കരണം ആധാരം എഴുത്തുകാർക്ക് മാത്രമായി ഐ.ഡി പരിമിതപ്പെടുത്തുക, തൊഴിൽ വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, ആധാരം എഴുത്ത് പരീക്ഷക്ക് വിജ്ഞാപനം നടത്തുക, സ്വയം ആധാരം തയ്യാറക്കൽ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 16 ന് തിരുവനന്തപുരം ആധാരം എഴുത്ത് തൊഴിലാളികളും, അനുബന്ധതൊഴിലാളികളും സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന മാർച്ചും, ധർണ്ണയും വിജയിപ്പിക്കുമെന്ന് കേരള സ്റ്റേറ്റ് ഡോക്യുമെൻ്റ് വർക്കേഴ്സ് യൂണിയൻ കെ.എസ്.ഡി.ഡബ്ല്യൂ മലപ്പുറം ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കറിയ ഉദ്ഘാടനം ചെയ്യുതു. എസ് പ്രകാശ് പെരിന്തൽമണ്ണ അധ്യക്ഷതവഹിച്ചു. കെ.എം ഫിറോസ് ബാബു, ടി.കെ സൂരജ്, കെ.പി യാസർ അറഫാത്ത്, വി.കെ ചന്ദ്രഭാനു, ടി.പി അൻവറുദ്ദീൻ എന്നിവർ സംസാരിച്ചു.




