പാറശാല കിണറ്റുമുക്കിലെ ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം. സെല്ലൂസ് ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ ലത (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. ഗേറ്റ് അടച്ച നിലയിലും വീടിന്റെ വാതിലുകള്‍ തുറന്ന നിലയിലും ആണ് കണ്ടത്.
സെല്‍വരാജ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. കുക്കറി ഷോ ആയിരുന്നു പ്രിയ പ്രധാനമായും തന്റെ യൂട്യൂബ് ചാനലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആത്മഹത്യ ചെയ്യാന്‍ പോകുന്നുതിന്റെ സൂചനകള്‍ 25 ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉണ്ടായിരുന്നു. വിട പറയുകയാണെന്‍ ജന്മം എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവുരുടെയും ചിത്രങ്ങള്‍ മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മരണം സംഭവിച്ചത് ഒക്ടോബര്‍ 25ാം തിയതിയാണ് എന്നാണ് പ്രാധമിക വിവരം. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. സെല്‍വരാജ് തൂങ്ങിയ നിലയിലും പ്രിയ കട്ടിലിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.