ഭാര്യയുടെ 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് പണവുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: ഭാര്യയുടെ സ്വര്‍ണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു വാണ് അറസ്റ്റിലായത്. ഭാര്യയുടെ 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ വിവാഹം കഴിഞ്ഞ് മൂന്നാംനാള്‍ പണയം വച്ച് പണം കൈക്കലാക്കി എന്നാണ് പരാതി.

തിരുവനന്തപുരം വര്‍ക്കല പനയറ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യുവതിയും ഫിസിയോതെറാപിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം 2021 ആഗസ്റ്റിലായിരുന്നു. ഭാര്യയുടെ 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ വിവാഹശേഷം മൂന്നാംനാള്‍ നിര്‍ബന്ധിപ്പിച്ച് പണയം വെച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി. വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരില്‍ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാര്‍ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നും പരാതിയുണ്ട്.

പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആണ് അനന്തു കിട്ടിയ പണവുമായി മുങ്ങിയത്. കേരളത്തില്‍ പലയിടങ്ങളിലായും ബംഗളൂരുവിലും മാറിമാറി ഒളിവില്‍ താമസിച്ചു വരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ നിന്നാണ് വര്‍ക്കല പൊലീസ് പിടികൂടിയത്.

spot_img

Related news

1000വട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായി; ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി: പിപി ദിവ്യ

ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ. അന്വേഷണത്തോട് പൂര്‍ണമായി...

മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ വകുപ്പ് തല നടപടി

മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ...

പീഢനപരാതി പ്രതിപട്ടികയില്‍ നിന്ന് നിവിന്‍ പോളിയെ ഒഴിവാക്കി

നടന്‍ നിവിന്‍ പോളിയെ പീഢന കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കി. നിവിനെതിരെ...

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

മലപ്പുറം: മലപ്പുറം പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഒമ്പത്...