വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

വണ്ടൂര്‍: അയല്‍വീട്ടില്‍ അതിക്രമിച്ചു കയറിയ ആള്‍ വെട്ടുകത്തികൊണ്ട് ഗൃഹനാഥയെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് സ്വന്തം വീട്ടിലെത്തി ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയെ പൊലീസ് വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് പുറത്തെടുത്ത് ആശുപത്രിയിലാക്കി. ഇന്നലെ വൈകിട്ടാണു സംഭവം. വണ്ടൂര്‍ പാലക്കാട്ടുകുന്ന് നാലു സെന്റ് കോളനിയിലെ കൂമന്‍ചേരി പ്രഭാവതിയെ (52) ആണ് സമീപത്തെ വീട്ടില്‍ താമസിക്കുന്ന മൂച്ചിക്കല്‍ നാസര്‍ (55) വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നു പറയുന്നു.
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പരുക്കേറ്റ പ്രഭാവതിയെ പ്രവേശിപ്പിച്ചു. തലയുടെ പിന്നിലാണു വെട്ടേറ്റത്. പ്രഭാവതിയെ വെട്ടിയശേഷം നാസര്‍ വീട്ടിലെത്തി ഫാനില്‍ കയര്‍ കെട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. പൊലീസ് സ്ഥലത്തെത്തി വീടിനുള്ളില്‍ കയറിനോക്കുമ്പോള്‍ കയര്‍ അഴിഞ്ഞ് നിലത്ത് കമഴ്ന്നുവീണു കിടക്കുന്ന നിലയിലായിരുന്നു. ഇയാളെ ആദ്യം വണ്ടൂരിലെ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പ്രതിക്കെതിരെ വധശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. ആക്രമണകാരണം വ്യക്തമല്ല.

spot_img

Related news

ചൂടില്‍ നിന്ന് ആശ്വാസം; സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത

കനത്ത ചൂടിനിടെ സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ മൂന്ന്...

കണ്ടെത്തിയത് 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍; 17,500 രൂപ പിഴ

ആലപ്പുഴ: മാര്‍ച്ച് 31 ന് സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക തര്‍ക്കം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ സുഹൃത്തിനെ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തി അസം സ്വദേശി

മലപ്പുറം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. കൊണ്ടോട്ടി കിഴിശ്ശേരിയിലാണ്...

പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്; 3 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ 3 പ്രതികള്‍ കുറ്റക്കാരെന്ന്...

തമിഴ്‌നാട് വഴി കേരളത്തിലേക്ക്; എംഡിഎംഎയുമായി നിയമവിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍....