‘ഒറ്റത്തന്ത’ പ്രയോഗം സുരേഷ് ഗോപിയെ സ്‌കൂള്‍ കായിക മേളയുടെ പരിസരത്ത് പോലും ക്ഷണിക്കില്ല: വി ശിവന്‍കുട്ടി

സുരേഷ് ഗോപിയെ സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ പരിസരത്ത് പോലും ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ‘ഒറ്റ തന്ത’ പ്രയോഗത്തില്‍ മാപ്പ് പറഞ്ഞാല്‍ സുരേഷ് ഗോപിക്ക് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ വരാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിബിഐയെ തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം ഏല്‍പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ ‘ഒറ്റ തന്ത’ പരാമര്‍ശം. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്.

ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തില്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

കോണ്‍ഗ്രസ് സഹയാത്രികനായ അഭിഭാഷകന്‍ വി ആര്‍ അനൂപാണ് വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കെതിരെ ചേലക്കര പ്രസംഗത്തില്‍ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

spot_img

Related news

മലപ്പുറത്ത് വിജയാഘോഷത്തിനിടെ പടക്കംപൊട്ടിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് യുഡിഎഫ് പ്രവർത്തകൻ മരിച്ചു

മലപ്പുറത്ത് വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന്...

തിരുവനന്തപുരം മുതൽ കാസർകോട് വരെ തകർന്നടിഞ്ഞ് എൽഡിഎഫ്; യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്

തിരുവനന്തപുരം: മൂന്നാം എൽഡിഎഫ് സർക്കാറെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി തദ്ദേശ തെരഞ്ഞെടുപ്പ്...

തദ്ദേശ-തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ഫലം കാത്ത് കേരളം; സെമിഫൈനൽ കടമ്പ ആർക്കൊപ്പം?

തദ്ദേശ-തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ഫലം കാത്ത് കേരളം. രാവിലെ എട്ട് മണി മുതൽ...

സവർക്കർ പുരസ്‌കാരം; ശശി തരൂരിനെ വെട്ടിലാക്കി എച്ച്ആർഡിഎസ്

പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ലഭിച്ച ശശി തരൂര്‍ എംപിയെ ഡല്‍ഹിയിലെ വസതിയിലെത്തി...

യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, അതിജീവിത നിരപരാധി; പ്രോസിക്യൂഷൻ

അതിജീവിത നിരപരാധിയായ സ്ത്രീ ആണെന്നും കടന്നു പോയത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അതിന്...