ഇനി സ്പീക്കര്‍ എ എന്‍ ഷംസീര്‍, നിയമസഭയുടെ 24ാമത് സ്പീക്കര്‍

തിരുവനന്തപുരം: കേരള നിയമസഭയുടെ 24ാമത് സ്പീക്കര്‍ ആയി എല്‍ഡിഎഫിലെ എ എന്‍ ഷംസീറിനെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിനെതിരെ 40 ന് 96 വോട്ടുനേടിയാണ് ഷംസീര്‍ വിജയിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ഒരുമിച്ച് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും തലശേരി എംഎല്‍എയുമാണ് എ എന്‍ ഷംസീര്‍. സ്പീക്കര്‍ ആയിരുന്ന എം ബി രാജേഷ് മന്ത്രിയായതിനെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായാണ് എ എന്‍ ഷംസീര്‍ ചുമതലയേറ്റത്. ആര്‍ ശങ്കരനാരായണന്‍ തമ്പിയായിരുന്നു ആദ്യ സ്പീക്കര്‍. വക്കം പുരുഷോത്തമനും, തേറമ്പില്‍ രാമകൃഷ്ണനും രണ്ടുതവണ സ്പീക്കറായി. ഡെപ്യുട്ടി സ്പീക്കര്‍മാരായിരുന്ന എ നബീസത്ത് ബീവി, ആര്‍ എസ് ഉണ്ണി, കെ എം ഹംസകുഞ്ഞ്, കെ നാരായണ കുറുപ്പ്, എന്‍ സുന്ദരന്‍ നാടാന്‍ എന്നിവര്‍ കുറച്ചുകാലത്തേയ്ക്ക് സ്പീക്കറുടെ ചുമതല വഹിച്ചിട്ടുണ്ട്.

spot_img

Related news

റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതിലൈനില്‍ നിന്ന് നാലുപേര്‍ക്ക് ഷോക്കേറ്റു

പാലക്കാട്: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍...

ബിരുദപഠനം ഇനി നാലുവര്‍ഷം;പരിഷ്‌കരണത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം:കരിക്കുലം പരിഷ്‌കരണത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.അടുത്തവര്‍ഷം മുതല്‍ വിരുദ്ധ പഠനം നാലുവര്‍ഷം...

സംസ്ഥാനത്ത് 30 കഴിഞ്ഞവരില്‍ 25 ശതമാനംപേര്‍ ജീവിതശൈലീരോഗങ്ങളുടെ പിടിയില്‍

സംസ്ഥാനത്ത് 30 കഴിഞ്ഞവരില്‍ 25 ശതമാനംപേര്‍ ജീവിതശൈലീരോഗങ്ങളുടെ പിടിയില്‍. അഞ്ചിലൊരാള്‍ക്ക് രോഗസാധ്യത....

എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സിപരീക്ഷ 2023 മാര്‍ച്ച്...

LEAVE A REPLY

Please enter your comment!
Please enter your name here