മലപ്പുറം: ലഹരിക്കെതിരെ സാമൂഹ്യപ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട് പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി മരവട്ടം ഗ്രേസ് വാലി കോളേജില്‍ വെച്ച് നടത്തിയ പരിപാടിയില്‍ പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന മജീദ് അധ്യക്ഷയായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ ഷിബുലാല്‍ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം ഉസ്മാന്‍ ലഹരി വിരുദ്ധ ദിന സന്ദേശം നല്‍കി. കോളേജ് മാനേജര്‍ ഫൈസല്‍ വാഫി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കടക്കാടന്‍ ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി അബ്ദുല്‍ജലീല്‍, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം കുഞ്ഞി മുഹമ്മദ് ഒളകര, പൂക്കോട്ടൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ ഷമീമ തസ്‌നി, പൊന്മള കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ.പി ഷമീര്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.പി സാദിഖ് അലി, ഡെപ്യൂട്ടി ജില്ല എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ പി.എം ഫസല്‍, വിന്‍സെന്റ് സിറിള്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം ഷാഹുല്‍ ഹമീദ്, ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ഇ.ആര്‍ ദിവ്യ, വിമുക്തി നോടല്‍ ഓഫീസര്‍ സഫ്‌വാന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.കെ നാസര്‍, എന്‍.എസ്.എസ് യൂണിറ്റ് സെക്രട്ടറി ഫാത്തിമ ഷിഫ്‌ന തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍.എസ്.എസ് കോളേജ് യൂണിറ്റ് തയ്യാറാക്കിയ ബോധവല്‍ക്കരണ ഡോക്യുമെന്ററി ‘ജീവിതമാണ് ലഹരി’പ്രദര്‍ശിപ്പിച്ചു.




