നീരജ് ചോപ്രയ്ക്ക് വെള്ളി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ഒറിഗോണ്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നേട്ടത്തോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ അത്ലറ്റാവുകയാണ് നീരജ് ചോപ്ര. 88.13 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് വെള്ളി സ്വന്തമാക്കിയത്. 90.46 മീറ്റര്‍ ദൂരം പിന്നിട്ട ആന്‍ഡേഴ്സണ്‍ പീറ്റേഴ്സണ്‍ സ്വര്‍ണം നിലനിര്‍ത്തി.

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര. 2003ലെ പാരീസ് ലോക ചാമ്പ്യന്‍ഷിപ്പിലെ ലോംഗ് ജംപില്‍ വെങ്കലമെഡല്‍ നേടിയ മലയാളി താരം അഞ്ജു ബോബി ജോര്‍ജ് മാത്രമായിരുന്നു ഇതിന് മുന്‍പ് മെഡല്‍ നേടിയ ഇന്ത്യന്‍ താരം. നിലവിലെ ലോക ചാമ്പ്യന്‍ ഗ്രാനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് ആണ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. 90.54 മീറ്റര്‍ ദൂരം പീറ്റേഴ്സ് കണ്ടെത്തി. ഒറിഗോണിലെ യോഗ്യതാ റൗണ്ടില്‍ 88.39 മീറ്റര്‍ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര തന്റെ കന്നി ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവിന് 10-ാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ.

spot_img

Related news

അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്ന താരം; മറഡോണക്കൊപ്പമെത്തി ലയണല്‍ മെസി

ദോഹ: ലോകകപ്പ് റെക്കോര്‍ഡുകളില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണക്കൊപ്പമെത്തി അര്‍ജന്റീന നായകന്‍ ലയണല്‍...

റൊണാള്‍ഡോയും നെയ്മറും ഇന്നിറങ്ങും

ഖത്തര്‍ : ആരാധകര്‍ ഏറെ കാത്തിരിക്കുന്ന കാനറികളുടെ പടയിറക്കത്തിന് ഇന്ന് അര്‍ധരാത്രി...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുറത്താക്കിയതിനു പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വില്പനയ്ക്ക്

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുറത്താക്കിയതിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്...

ട്വിറ്ററിന് പിന്നാലെ മെറ്റയിലും ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂയോര്‍ക്ക്: ട്വിറ്ററിന് പിന്നാലെ ഫെയ്‌സ്ബുക് മാതൃകമ്പനിയായ മെറ്റയിലും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു....

എലിസബത്ത് രാജ്ഞി അന്തരിച്ചു.

ആരോഗ്യസ്ഥിതി മോശമായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. ആരോഗ്യ...

LEAVE A REPLY

Please enter your comment!
Please enter your name here