സിദ്ദീഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യ ദിന പ്രസംഗം വൈറലാകുന്നു

മലപ്പുറം: ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യ ദിന പ്രസംഗം വൈറലാകുന്നു. മലപ്പുറം വേങ്ങര നൊട്ടപ്പുറം ജിഎല്‍പിഎസ് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സ്‌കൂള്‍ ലീഡര്‍ കൂടിയായ മെഹനാസ് കാപ്പന്‍. ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് രാജ്യദ്രോഹം ആരോപിക്കപ്പെട്ട് സിദ്ദീഖ്? കാപ്പന്‍ അറസ്റ്റില്‍ ആകുന്നത്.

ഒരു പൗരന്റെ എല്ലാ വിധ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ അടക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ മകള്‍ എന്ന് പരിചയപ്പെടുത്തിയാണ് മെഹനാസ് പ്രസംഗം തുടങ്ങുന്നത്.
അതേസമയം, മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹാഥ്!റാസില്‍ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് അലഹാബാദ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുറ്റപത്രം പരിശോധിക്കുമ്പോള്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് ബോധ്യപ്പെടുന്നതായും ഹൈക്കോടതി വ്യക്തമാക്കി

spot_img

Related news

പുത്തനത്താണിയിൽ അധ്യാപിക വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ

മലപ്പുറം ചേരുരാൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയെ വീട്ടിലെ അടുക്കളയിൽ തീപൊള്ളലേറ്റ്...

മലപ്പുറം ജില്ലയിലെ വില്ലേജ് ഓഫിസുകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

മലപ്പുറ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസുകളില്‍...

വീട്ടുമുറ്റത്തെ വെള്ളക്കുഴിയിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.

വണ്ടൂരില്‍ വീട്ടുമുറ്റത്ത് നിര്‍മ്മിച്ച വെള്ളക്കുഴിയില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.തൊടികപ്പുലം പണപ്പാറ...

സി സോണ്‍ കലോത്സവം : കാലിക്കറ്റ്‌ ക്യാമ്പസ് മുന്നില്‍

കാലിക്കറ്റ്‌ സര്‍വകലാശാല സി സോണ്‍ കലോത്സവം 'കലൈമാനി' രണ്ടുനാള്‍ പിന്നിടുമ്പോള്‍...

പെന്നാനിയുടെ മധുര കലൈമാനിക്ക് തുടക്കമായി

മലപ്പുറത്തിന്റെ ഏക തുറമുഖ നഗരമാണ് പെന്നാനി. വ്യാപാര നഗരമായ പൊന്നാനിയില്‍ ഇനി...

LEAVE A REPLY

Please enter your comment!
Please enter your name here