പരാതി കിട്ടിയാല്‍ മിണ്ടാതിരിക്കണോ? കോടതിയില്‍ ആരോപണം ആവര്‍ത്തിച്ച് പിപി ദിവ്യ

തലശ്ശേരി: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം കേള്‍ക്കുന്നു. പിപി ദിവ്യക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കെ വിശ്വനാണ്. യാത്രയയപ്പ് യോഗത്തില്‍ നടത്തിയത് നല്ല ഉദ്ദേശത്തോട് കൂടിയ പരാമര്‍ശമെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ് അഴിമതി കാണുമ്പോള്‍ ഇടപെടേണ്ടത്, അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തില്‍ പ്രതികരിച്ചതെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നുമാണ് പിപി ദിവ്യ കോടതിയില്‍ ഉയര്‍ത്തുന്ന വാദങ്ങള്‍.

ആരെങ്കിലും പരാതി നല്‍കിയാല്‍, അത് ബോധ്യപ്പെട്ടാല്‍ മിണ്ടാതിരിക്കണോ? രണ്ട് പരാതികള്‍ എ ഡി എമ്മിനെതിരെ ലഭിച്ചിരുന്നു. എഡിമ്മിനെതിരെ ഗംഗാധരനും പ്രശാന്തന് മുമ്പ് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. എഡിഎമ്മിന് പ്രശാന്തന്‍ കൈക്കൂലി നല്‍കി എന്ന് പറഞ്ഞു, അത് ബോധ്യപ്പെട്ടപ്പോള്‍ മിണ്ടാതിരിക്കാന്‍ പറ്റില്ലലോ? ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ധാര്‍മികതയുടെ പേരില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്നും പിപി ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.

കണ്ണൂര്‍ ജില്ലാ കലക്ടര്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടിയാണ് വിവാദമായത്. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തില്‍ വന്നിരുന്നത് എന്നാല്‍ അത് ഔദ്യോഗിക ക്ഷണം ആയിരുന്നില്ല, മറ്റൊരു പരിപാടിയില്‍ വെച്ചായിരുന്നു കലക്ടര്‍ ക്ഷണിച്ചത്. ഡെപ്യൂട്ടി കലക്ടറാണ് പരിപാടിയില്‍ സംസാരിക്കാന്‍ വിളിച്ചത്.
അഴിമതി കണ്ടപ്പോള്‍ നടത്തിയ പരാമര്‍ശം എങ്ങനെയാണ് ആത്മഹത്യക്ക് പ്രേരണയാവുക? എഡിഎമ്മിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തണമെന്ന് യോഗത്തില്‍ പിപി ദിവ്യ അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്. ഒരു ഫയല്‍ എന്നാല്‍ മനുഷ്യന്റെ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും കോടതിയില്‍ ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ പരാമര്‍ശിച്ചു.

spot_img

Related news

കിണറ്റില്‍ വീണ കാട്ടുപന്നിയെ കറിവെച്ചു കഴിച്ച യുവാക്കള്‍ പിടിയില്‍

വളയം: കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കള്‍. സംഭവത്തില്‍...

ഇന്‍സ്റ്റഗ്രാം വഴി പരിചയം പതിനഞ്ചുകാരിക്ക് കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍...

ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട് ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു. ഇന്നലെ രാത്രിയിലായിരുന്നു...

മിനി ഊട്ടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍...

നീലഗിരി യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വച്ചാല്‍ 10,000 പിഴ

എടക്കര: നീലഗിരിയിലേക്കുള്ള യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുന്നതായി കണ്ടാല്‍...