സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു; ഇത്തവണയും പാണക്കാട് കുടുംബം പുറത്ത്

മലപ്പുറം: ലീഗ് അനുകൂലികളുടെ ആവശ്യം കണക്കിലെടുക്കാതെ സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു. പാണക്കാട് കുടുംബത്തെ ഇത്തവണയും മുശാവറയിലേക്ക് പരിഗണിച്ചില്ല. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും രണ്ടുപേരെയും മുശാവറയില്‍ ഉള്‍പ്പെടുത്തിയില്ല.

മാത്രവുമല്ല, സസ്‌പെന്റ് ചെയ്ത ലീഗ് അനുകൂല പണ്ഡിതനായ മുസ്തഫല്‍ ഫൈസിയെയും തിരിച്ചെടുത്തില്ല. മുസ്തഫല്‍ ഫൈസിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഇതിന് കാരണമായി നേതൃത്വം പറയുന്നത്. ആറു പേരെയാണ് നിലവില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗഫൂര്‍ അന്‍വരി, അലവി ഫൈസി കൊളപ്പുറം, ബഷീര്‍ ഫൈസി ചീക്കോന്ന്, ഷഫീഖ് ബാഖവി കണ്ണൂര്‍, ടി.കെ അബൂബക്കര്‍ വെളിമുക്ക്, മാമ്പുഴ സെയ്താലി മുസലിയാര്‍ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പാണക്കാട് കുടുംബാംഗങ്ങള്‍ പരിഗണനയ്ക്ക് വന്നില്ലെന്ന് മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു. മുശാവറയില്‍ രണ്ട് ഒഴിവുകള്‍ കൂടിയുണ്ടെന്നും ഭാവിയില്‍ പരിഗണിച്ച് കൂടായ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുസ്തഫല്‍ ഫൈസി നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു.

spot_img

Related news

നാടുകാണിയിലേക്ക് ഇനി സുഖയാത്ര; നാടുകാണി ചുരം റോഡിനു പുറമേ ഗൂഡല്ലൂർ റോഡും നവീകരിക്കുന്നു

എടക്കര: നാടുകാണി – ഗൂഡല്ലൂർ റോഡും നന്നാക്കുന്നതോടെ ഇനി നടുവൊടിയാതെ നാടുകാണിയിലെത്താം....

കടലിൽ വെച്ച് കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം

കടലിൽ വെച്ച് കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം. കൊല്ലത്ത് നിന്നും തമിഴ്നാട്...

ഭൂട്ടാൻ കാർ കളളക്കടത്ത് കേസ്: ദുല്‍ഖറിനെ എൻഫോഴ്സ്മെന്‍റ് വിളിപ്പിക്കും

ഭൂട്ടാൻ കാർ കളളക്കടത്തുകേസിൽ എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ 17...

തദ്ദേശ തെരഞ്ഞെടുപ്പ്: ഒരു സ്ഥാനാർഥിക്ക് എത്ര തുക ചെലവഴിക്കാം? തോന്നിയത് പോലെ പണം ചെലവഴിച്ച് പ്രചാരണം നടത്താൻ നിയമം അനുവദിക്കുന്നുണ്ടോ?…

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണം ചൂടു പിടിക്കുമ്പോൾ സ്ഥാനാർഥികളും പാർട്ടികളും പൊടി പൊടിക്കുന്ന...