മഞ്ചേരി: നാല് വയസുകാരിയോട് നിരന്തരം ലൈംഗികാതിക്രമം നടത്തിയ 63കാരനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്) ആറ് വര്‍ഷവും ഒരു മാസവും കഠിന തടവ് അനുഭവിക്കാനും 5,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വേങ്ങര ഊരകം പുല്ലന്‍ചാലില്‍ പുത്തന്‍പീടിക പനക്കല്‍ പ്രഭാകരനെയാണ് (63) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്.
2023 ഓഗസ്റ്റ് ഒന്നിനും അതിനു മുമ്പും പല തവണകുട്ടിയ്ക്ക് മാനഹാനി വരുത്തിയെന്നാണ് കേസ്. പോക്‌സോ ആക്ട് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും, മാനഹാനി വരുത്തിയതിന് ഒരു വര്‍ഷത്തെ കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇതിന് പുറമെ ഒരു മാസത്തെ കഠിന തടവ് വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ശിക്ഷയുണ്ട്.