‘രാഹുൽ മാങ്കൂട്ടത്തിൽ അടിമുടി വ്യാജൻ; തിരഞ്ഞെടുപ്പിൽ നൽകിയത് വ്യാജ അഫിഡവിറ്റ്; സന്ദീപ് തികഞ്ഞ വർഗീയവാദി’; എകെ ഷാനിബ്

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എകെ ഷാനിബ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയത് വ്യാജ അഫിഡവിറ്റാണെന്ന് എകെ ഷാനിബ് ആരോപിച്ചു. താന്‍ ടാക്‌സ് അടക്കാറില്ലെന്ന് ആ അഫിഡവിറ്റില്‍ തന്നെ പറയുന്നു. എന്നാല്‍ നിരവധി ബിസ്സിനെസ്സ് ഉണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നു . ബിസ്സിനസ്സ് ഉണ്ടെങ്കില്‍ ടാക്‌സ് അടക്കേണ്ടതില്ലേ എന്ന് ഷാനിബ് ചോദിക്കുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ അടിമുടി വ്യാജനായ ഒരാളാണെന്ന് എകെ ഷാനിബ് വിമര്‍ശിച്ചു. അയാളെയാണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി ആക്കിയത്. പാലക്കാട്ടുകാര്‍ ഈ വ്യാജന്മാര്‍ക്കെതിരെ കടുത്ത തിരിച്ചടി നല്‍കുമെന്ന് ഷാനിബ് പറഞ്ഞു. ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യര്‍ക്കെതിരെയും ഷാനിബ് വിമര്‍ശനം ഉന്നയിച്ചു. എത്ര പെട്ടെന്നാണ് തികഞ്ഞ വര്‍ഗീയവാദിയായ സന്ദീപിന് മുന്നില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ വാതില്‍ തുറന്നിട്ടതെന്ന് ഷാനിബ് ചോദിച്ചു.

സന്ദീപ് പാര്‍ട്ടിയിലേക്ക് കടന്നുവന്നത് ഡിസിസി പ്രസിഡന്റ് പോലും അറിഞ്ഞിട്ടില്ല. കെ മുരളീധരനും കാര്യങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് ഷാനിബ് പറയുന്നു. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ ഒളിയമ്പുമായി രംഗത്തെത്തിയ കെ മുരളീധരന്‍ ഇന്ന് ആ വിയോജിപ്പ് പരസ്യമാക്കി. സന്ദീപ് വാര്യരെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് സന്ദീപിന്റെ വരവിനെ എതിര്‍ത്തിരുന്നതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ടി വിയിലൂടെയാണ് സന്ദീപ് വാര്യരുടെ വരവ് അറിഞ്ഞതെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...