ചോദ്യപേപ്പര്‍ ചോര്‍ന്നത് യുട്യൂബ് ചാനലുകള്‍ വഴി, ഡിജിപിക്കും സൈബര്‍ പൊലീസിനും പരാതി നല്‍കി: മന്ത്രി വി ശിവന്‍കുട്ടി

പരീക്ഷ നടത്തിപ്പില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഡിജിപിക്കും സൈബര്‍ പൊലീസിനും ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പരാതി നല്‍കി. ചോദ്യപേപ്പറുകള്‍ ചോര്‍ന്നിട്ടുള്ളത് ചില യുട്യൂബ് ചാനലുകള്‍ വഴിയാണ്. അതീവ ഗൗരവമേറിയ സംഭവമാണിതെന്ന് മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.

സംസ്ഥാനത്തിന് പുറത്താണ് ചോദ്യപേപ്പര്‍ അച്ചടിക്കുന്നത്. രണ്ട് സെറ്റ് ചോദ്യപേപ്പറാണ് തയ്യാറാക്കിയിരുന്നത്. ചോദ്യ പേപ്പര്‍ പ്രസിദ്ധീകരിക്കുന്ന യൂട്യൂബ് ചാനലുകളും, സ്വകാര്യ ട്യൂഷന്‍ സെന്ററുകളും ഇത് വലിയ കാര്യമായി എടുക്കരുത്. സ്വകാര്യ ട്യൂഷന്‍ സെന്ററുകളുമായി ബന്ധം പുലര്‍ത്തുന്ന അധ്യാപകരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തും. ഏതൊക്കെ അധ്യാപകരാണ് സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ പോകുന്നത് എന്നത് പരിശോധിക്കും, കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്നവരെ വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷവും ഇതേ സമാനമായ പരാതികള്‍ ഉന്നയിക്കപ്പെട്ടിരുന്നു. എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും പേപ്പറുകളാണ് ചോര്‍ന്നത്.

spot_img

Related news

റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില; പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി

കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450...

സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്....

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന്...

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...