പി വി അൻവർ എം എൽ എ അറസ്റ്റിൽ ;പ്രതിഷേധ മുദ്രാവാക്യവുമായി പ്രവർത്തകർ

നിലമ്പൂർ ഡി എഫ് ഒ ഓഫീസ് തകർത്ത സംഭവത്തിൽ പി വി അൻവർ എം എൽ എ യെ അറസ്റ്റ് ചെതു. വൻ പോലീസ് സന്നാഹത്തോടെ എം എൽ എ യുടെ വീട് വളഞ്ഞ് ആണ് അറസ്റ്റ് ചെയ്തത്. രാത്രി 9.40തോടെയായിരുന്നു അറസ്റ്റ്.അൻവറിനെ അറസ്റ്റ് ചെയ്യുമ്പോൾ പ്രവർത്തകർ പിണറായിക്കും പോലീസിനുമെതിരെ മുദ്രാവാക്യം മുഴക്കി.അറസ്റ്റ് പോലീസ് സ്വീകരിക്കുന്ന സ്വാഭാവികവും നിയമാനുസൃതവുമായ നടപടി മാത്രമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.നിലമ്പൂർ ഡി എഫ് ഓ ഓഫീസ് ഇന്ന് രാവിലെ 11 മണിയോടെ തകർത്ത കേസിൽ പി വി അൻവറിനെ ഒന്നാം പ്രതിയാക്കി കേസ്സെടുത്തിരുന്നു. സംഭവത്തിൽ 11 പേർ പ്രതികൾ. പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചെന്ന് എഫ് ഐ ആർ.ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കുക എന്ന് അൻവറിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്.എം എൽ എ യെ അറസ്റ്റ് ചെയ്യാൻ നിയമസഭാ സ്പീക്കർ അനുമതി നൽകിയിരുന്നു.ഒതായിയിലെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. പിണറായി വിജയനും,എം ആർഅജിത് കുമാറും, പി ശശിയും ഗൂഢാലോചന നടത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പി വി അൻവർ.അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെന്നും ഇറങ്ങിയത് പോരാടാൻ ഉറച്ചെന്നും അൻവർ

spot_img

Related news

റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില; പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി

കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450...

സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്....

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന്...

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...