പ്രിയങ്ക ഗാന്ധി വയനാട്ടില്‍; 2 ദിവസങ്ങളിലായി 7 മണ്ഡലത്തിലെത്തും

ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്ക 2 ദിവസം മണ്ഡലത്തിലുണ്ടാകും. വയനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തും. മൈസൂരുവില്‍ ഇന്ന് രാവിലെ വിമാനം ഇറങ്ങിയ പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളജ് ഗ്രൗണ്ടില്‍ എത്തിയത്. അവിടെ നിന്നും റോഡ് മാര്‍ഗം പരിപാടി നടക്കുന്ന സ്ഥലത്തെത്തി. 2 ദിവസങ്ങളിലായി 7 മണ്ഡലത്തിലെത്തും.

തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലും 3 മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പൊതു യോഗങ്ങളില്‍ പ്രിയങ്ക സംസാരിക്കും.

ചൊവ്വാഴ്ച തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലെ യോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും. രാജ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും മുതിര്‍ന്ന പ്രവര്‍ത്തകരുമാണ് വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്കയ്ക്ക് വേണ്ടി മണ്ഡലത്തില്‍ എത്തുന്നത്.

വയനാട്ടിലും റായ്‌വേലിയിലും മത്സരിച്ച് വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴി തെളിഞ്ഞത്. തെരഞ്ഞെടുപ്പ് നടക്കുക നവംബര്‍ 13 നാണ്. പ്രിയങ്കയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്.

spot_img

Related news

സാഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്താല്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ‘ബിറ്റുകള്‍’ വാങ്ങാം; കോപ്പികളുടെ കച്ചവടം 30 രൂപ മുതല്‍

വിദ്യാര്‍ത്ഥികളെ കോപ്പി അടിക്കാന്‍ സഹായിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകള്‍ സജീവം. വാട്സപ്പ്,...

ഇന്‍സ്റ്റയിലെ പോസ്റ്റില്‍ കമന്റിട്ടു, രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്ക് കെഎസ്‌യു നേതാക്കളുടെ ക്രൂരമര്‍ദ്ദനം; നാല് പേര്‍ അറസ്റ്റില്‍

പാലക്കാട്: രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍....

ലഹരിവ്യാപനം തടയാന്‍ എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കൊറിയര്‍, തപാല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും

സംസ്ഥാത്ത് ലഹരിവ്യാപനം തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല...

ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസ്; എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം...

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിനെതിരെ തെളിവില്ലെന്ന് പൊലീസ്‌

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക...